പ്രവാസികൾക്ക് ഇരുട്ടടി, വെക്കേഷന് കീശ പൊള്ളും

കൊവിഡാനന്തരമുള്ള ടിക്കറ്റ് നിരക്ക് കൊള്ള തുടർന്ന് വിമാനക്കമ്പനികൾ. വിഷു, ഈസ്റ്റർ, റംസാൻ, സ്കൂൾ വേനലവധി ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികൾ യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കുന്നത്.

മുൻ വർഷങ്ങളിലും ഈ സമയത്ത് ടിക്കറ്റ് നിരക്ക് കമ്പനികൾ ഉയർത്താറുണ്ട്. എന്നാൽ ഇത്തവണ ഗൾഫ് – കേരള യാത്രയ്ക്ക് നാലിരട്ടി വരെയാണ് വർധന. ഖത്തറിലേക്കാണ് വലിയ വർധനവ്. കരിപ്പൂർ നിന്ന് ഖത്തറിലേക്ക് 15000 വരെ ഉണ്ടായിരുന്ന നിരക്ക് 40,000 ത്തിലേക്ക് ഉയർന്നു. ദുബായിലേക്ക് 31,000 രൂപയായി. നെടുമ്പാശ്ശേരി – ദുബായ് യാത്രക്ക് 12,000 വരെയുള്ള നിരക്ക് 30000 ലേക്ക് ഉയർത്തി. കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും ഇതേ നിരക്ക് തന്നെ കൊടുക്കണം.

ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവ്വീസ് എയർ ഇന്ത്യ വെട്ടിക്കുറച്ചത് കാരണം സീറ്റ് കുറഞ്ഞതും വിമാന നിരക്ക് ഉയരാൻ ഒരു കാരണമാണ്. നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെൽ ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ നിരവധി സംഘടനകൾ തയ്യാറെടുക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News