ലഗേജില്‍ ബോംബുണ്ടെന്ന് തമാശയ്ക്ക് പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി

airport flight

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലഗേജില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം

ഇതുമൂലം നെടുമ്പാശേരിയില്‍ വിമാനം രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. പുലര്‍ച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം 4.30 നാണ് പുറപ്പെട്ടത്. തായ് എയര്‍ലൈന്‍സില്‍ തായ്‌ലാന്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരന്‍ കൂടിയായ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും വലച്ചത്.

A.LSO READ : ‘ഇന്നത്തെ കളക്ഷൻ വയനാടിന്’; ഒറ്റ ദിവസം കൊണ്ട് ഓട്ടോ ഓടി കാൽ ലക്ഷം രൂപ സമാഹരിച്ച് കൂത്താട്ടുകുളം സ്വദേശി രാജു

പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റ് നാലു പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ബാഗിലെന്താണെന്ന് ചോദിച്ചപ്പോള്‍ ബാഗില്‍ ബോംബാണെന്ന് പ്രശാന്ത് ആവര്‍ത്തിച്ച് പറയുകയായിരുന്നു പ്രശാന്ത്.

തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ബാഗ് തുറന്നു പരിശോധന നടത്തിയ ശേഷം ഇയാളുടെ വിമാന യാത്ര തടഞ്ഞതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന് തീരുമാനിച്ചു. ഇതിനുശേഷം ഒരേ ടിക്കറ്റായതിനാല്‍ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരുടെ ലഗേജുകള്‍ കൂടി വിമാനത്തില്‍ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News