ഇനിയത്ര വേഗത്തിൽ പറക്കില്ല! ഇന്ധനവില കൂടിയതോടെ വിമാനയാത്ര നിരക്കും കൂടിയേക്കും

flight

വ്യോമയാന ഇന്ധനവില കുത്തനെ കൂടിയതോടെ രാജ്യത്തെ
വിമാന നിരക്കുകൾ കൂടിയേക്കും. വിമാനയാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ് വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില.ഇതിന്റെ വില എണ്ണക്കമ്പനികൾ കുത്തനെ കൂട്ടിയതാണ് വിമാന ടിക്കറ്റിന്റെ നിരക്കുകളും കൂടുന്നതിലേക്ക് വഴിവെക്കുന്നത്.

ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില കിലോലിറ്ററിന് 1318 രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. പുതിയ വില വർദ്ധനവ് പ്രബലയത്തിൽ വരുമ്പോൾ ദില്ലിയിൽ എടിഎഫ് ഒരു കിലോലിറ്ററിന് 91856.84 രൂപയും ചെന്നൈയില്‍ 95231.49 രൂപയുമാകും വില.

ALSO READ; തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ: 7 പേർ കുടുങ്ങി കിടക്കുന്നു

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ എണ്ണക്കമ്പനികൾ ഓരോ മാസവും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില കൂട്ടാറുണ്ട്. ഒരുമാസം മുൻപ് എടിഎഫിന് 2941 രൂപ എണ്ണക്കമ്പനികൾ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 1318 രൂപയുടെ വർദ്ധനവ് കൂടി പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

അതേസമയം എടിഎഫിന്റെ വില കൂടിയതോടെ വിമാന ടിക്കറ്റ് നിരക്ക് കൂടുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും രാജ്യത്തെ പ്രമുഖ വിമാന കമ്പനികൾ ഈ വാർത്തകളോട് യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. ടിക്കറ്റ് നിരക്കുകളിൽ ഏതെങ്കിലും തരത്തിലുള്ള വർദ്ധനവ് കൊണ്ടുവരാൻ കമ്പനികൾ തയ്യാറെടുക്കുന്നുണ്ടെങ്കിൽ അക്കാര്യം കമ്പനികൾ തന്നെ ഔദ്യോഗികമായി അറിയിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News