ഇരട്ടിവിലയ്ക്ക് വിമാന ടിക്കറ്റുകൾ; ക്രിസ്തുമസിന് വലഞ്ഞ് നാട്ടുകാർ

അവധിക്കാലമായതോടെ വിമാനടിക്കറ്റുകൾക്ക് ഇരട്ടിവില ഈടാക്കുകയാണ് വിമാന കമ്പനികൾ. ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന ദില്ലിയിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റിനും ഇരട്ടിവിലയാണ് ഈടാക്കുന്നത്. ദില്ലിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് തുടങ്ങുന്നതു തന്നെ ഇരട്ടിയില്‍ അധികമായാണ്. അയ്യായിരം രൂപയ്ക്കുള്ളിലുണ്ടായിരുന്ന ടിക്കറ്റ് ഇപ്പോള്‍ തുടങ്ങുന്നത് പന്ത്രണ്ടായിരം രൂപയ്ക്കാണ്.

Also Read: എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു

ക്രിസ്തുമസിനോടടുത്ത ദിവസങ്ങളിൽ ടിക്കറ്റിന് 32,000 രൂപ വരെ ഈടാക്കുന്നുണ്ട്. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കും തുടങ്ങുന്നത് പതിമൂവായിരം രൂപയിലാണ്. 26,000 രൂപ വരെ ഈ ആഴ്ച്ചത്തെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കൊച്ചിക്കുള്ള ടിക്കറ്റും സമാന നിരക്കാണ് പന്ത്രണ്ടായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് നിരക്ക്.

Also Read: സഞ്ജുവിന് മികച്ച പ്രകടനം നടത്തേണ്ടി വരും; ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ന്

വിമാന ടിക്കറ്റ് നിരക്ക് കമ്പനികൾക്ക് തന്നെ തീരുമാനിക്കാം എന്ന വ്യവസ്ഥയുള്ളത് കൊണ്ട് കേന്ദ്രസർക്കാർ നിരക്ക് വർധനവിൽ യാതൊരു ഇടപെടലും നടത്തുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News