അറബിക്കടലിന് മുകളില്‍ തലനാരിഴയ്ക്ക് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. മാര്‍ച്ച് 24ന് 35,000 അടി ഉയരത്തില്‍ വിമാനങ്ങള്‍ തമ്മില്‍ അടുത്തുവന്നുവെന്നാണ് റിപ്പോര്‍ട്ട്.ഖത്തര്‍ എയര്‍ലൈന്‍സിന്റെയും ഇസ്രയേല്‍ വിമാനക്കമ്പനിയായ എല്‍ അല്ലിന്റെയും (EL AL) ബോയിങ് 777 വിമാനങ്ങള്‍ നേര്‍ക്കുനേര്‍ പറന്നെത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ALSO READ :കുത്തനെ താഴേക്ക് വീണ് സ്വര്‍ണവില; നിരക്കില്‍ വന്‍ കുറവ്
ഇസ്രയേലില്‍ നിന്ന് ബാങ്കോക്കിലേക്ക് പോയ എല്‍ അല്‍ വിമാനവും ദോഹയില്‍മനിന്ന് മാലദ്വീപിലേക്ക് പറന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനവും 9.1 നോട്ടിക്കല്‍ മൈല്‍ അടുത്തുവരെ എത്തി. വിമാനങ്ങള്‍ക്ക് ഏകദേശം ഒരു മിനിട്ടുകൊണ്ട് പറന്നെത്തുന്ന ദൂരമാണിത്. ഒരു മിനിറ്റില്‍ താഴെ മാത്രമായിരുന്നു ഇരു വിമാനങ്ങള്‍ക്കുമിടയിലെ സമയദൂരം. പത്തു മിനിറ്റിങ്കിലും വേണമെന്നിരിക്കെയാണിത്.
സംഭവത്തില്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഗുരുതര സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രഥാമിക നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here