പൈലറ്റില്ലാതെ വിമാനം മുടങ്ങി. കൊച്ചിയില്‍ നിന്നും ഇന്നലെ രാത്രി 11 മണിക്ക് കോലാലംപൂരിലേക്ക് പോകേണ്ട മലിന്‍ഡോ എയര്‍ലൈന്‍സ് വിമാനമാണ് പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പൈലറ്റില്ലാതെ യാത്ര മുടങ്ങിയത്
വിമാനം മുടങ്ങിയതിനെ തുടര്‍ന്ന് 138 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 4 മണിയോടെ വിമാനം പോകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ പോകേണ്ട അതേ ക്യാബിന്‍ ക്രൂ തന്നെയാണ് ഇന്നത്തെ വിമാനത്തിലുമുള്ളത്.
Also Read : സിദ്ധരാമയ്യയുടെ ന്യൂഇയർ സമ്മാനം! ബസ് നിരക്ക് കുത്തനെ കൂട്ടി കർണാടക സർക്കാർ
മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് 5 ന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളൂ. ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താന്‍ അനുമതിയുള്ളത്. മലിന്‍ഡോ എയര്‍ലൈന്‍സ് പോലുള്ള കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ അല്ലാതെ രണ്ടില്‍ കൂടുതല്‍ പൈലറ്റുമാര്‍ ക്യാംപ് ചെയ്യാറില്ല.
ഇതാണ് പ്രതിസന്ധിയുണ്ടാക്കിയത്. കാലാവസ്ഥ പ്രതികൂലമാലതിനാല്‍ പല വിമാനങ്ങളും സമയം തെറ്റിയാണ് സര്‍വീസ് നടത്തുന്നത്. കനത്ത മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയില്‍ വൈകിയാണെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here