കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേക്കും ഷാര്‍ജയിലേക്കുമുള്ള വിമാനങ്ങള്‍ വൈകുന്നു. ഇന്ന് പുലര്‍ച്ചെ 5.35ന് അബുദാബിയിലേക്കും 4.10ന് ഷാര്‍ജയിലേക്കും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ ഇത് വരെയും പുറപ്പെട്ടിട്ടില്ല. യാത്രക്കാര്‍ എല്ലാവരും വിമാനത്താവളത്തില്‍ എത്തി ബോര്‍ഡിങ് പാസ് എടുത്തതിന് ശേഷമാണ് വിമാനങ്ങള്‍ വൈകിയ വിവരം അറിയുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 300ലേറെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
ALSO READ:നാലാം 100 ദിനം: 13 പഞ്ചായത്തുകളില്‍ കളിക്കളം ഒരുങ്ങും
വിമാനത്താവളത്തിലെ മൂടല്‍മഞ്ഞ് കാരണം വിമാനം ഇറങ്ങാന്‍ വൈകിയെന്നതാണ് കാരണമെന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ച വിവരം. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്നും ഇനി വൈകിട്ട് അഞ്ച് മണിയോടെ മാത്രമേ വിമാനങ്ങള്‍ പുറപ്പെടൂവെന്നും അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു.
ALSO READ:രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട്
വിമാനത്താവളത്തില്‍ നേരത്തെ തന്നെ എത്തി മണിക്കൂറുകളായി കാത്തുനില്‍ക്കുന്നവര്‍ക്ക് തൃപ്തികരമായ മറുപടികളല്ല ലഭിക്കുന്നതെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെള്ളമോ ഭക്ഷണമോ അധികൃതര്‍ നല്‍കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here