ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡെയ്സ് എത്തുന്നു. അതിശയിപ്പിക്കുന്ന വിലക്കുറവില്‍ എന്തും വാങ്ങാമെന്നതാണ് ബിഗ് ബില്ല്യണ്‍ സെയില്‍സിന്‍റെ പ്രത്യേകത. ഒക്ടോബര്‍ 10 മുതല്‍ ബിബിഡി ആരംഭിക്കുമെന്നാണ് വിവരം. സ്മാര്‍ട്ട് ഫോണുകള്‍ക്ക് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയായിരുക്കമെന്നാണ് ഫ്ലിപ്കാര്‍ട്ട് അവകാശപ്പെടുന്നത്.
ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്‌ക്ക് മുന്നോടിയായി ഫ്ലിപ്പ്കാർട്ട് സൃഷ്‌ടിച്ച മൈക്രോസൈറ്റ്, വിൽപ്പന സമയത്ത് കുറഞ്ഞ വിലയിൽ വിൽക്കുന്ന സ്‌മാർട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്. പക്ഷേ ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് വിലകളുടെ അവസാന അക്കം മാത്രമാണ് വെളിപ്പെടുത്തിയിരിക്കുന്നത് – ഇവ വിൽപ്പന ദിനത്തിനോടു അടുത്ത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഗൂഗിൾ പുറത്തിറക്കിയ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായ ഗൂഗിൾ പിക്‌സൽ 7 ഫ്ലിപ്കാർട് വഴി മാത്രമായിരിക്കും ലഭിക്കുക. വിവിധ കമ്പനികളുടെ വിവിധ മോഡലുകളുടെ അവതരണവും സെയ്ലിനോടനുബന്ധിച്ചു ഉണ്ടായിരിക്കും. സെപ്റ്റംബർ 27 ന് മോട്ടറോള 29ന് വിവോയും 30നും ഇന്‍ഫിനിക്സും ഒക്ടോബർ 2നും 3നും നത്തിങും സാംസങും അവരുടെ പുതിയ മോഡലുകളുടെ ആകർഷകമായ വില പ്രഖ്യാപനം നടത്തും. എന്നുവരെയാണ് സെയ്ൽ ഉണ്ടായിരിക്കുകയെന്ന സൂചന ഫ്ലിപ്കാർട് നൽകിയിട്ടില്ല.
ALSO READ: ഡ്രൈവറില്ലാത്ത ടാക്‌സികള്‍ അടുത്തമാസം മുതൽ ദുബായ് നഗരത്തിൽ
സ്‌മാർട്ട്‌ഫോണുകൾ മാത്രമല്ല ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ, അടുക്കള ആക്‌സസറികൾ, വസ്ത്രങ്ങൾ, ഷൂസ് തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് ഡീലുകൾ ബാധകമായിരിക്കും. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്ക് കാർഡുകൾക്കൊപ്പം 10 ശതമാനം അധിക കിഴിവുകൾ വിൽപ്പനയ്ക്കിടെ നൽകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here