പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ വേഗം ഫ്ലിപ്കാർട്ടിലേക്ക് വിട്ടോളൂ…തകർപ്പൻ ഓഫറുകളിതാ !

iphone

ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങണം! ഈ ചിന്തയിലാണോ നിങ്ങൾ?പഴയ ഫോൺ ഉപേക്ഷിച്ച് കിടിലൻ ഫീച്ചറുകളൊക്കെയുള്ള ഒരു കിടിലൻ സ്മാർട്ട്ഫോണിലേക്ക് അപ്ഡേറ്റ് ആകാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ? എങ്കിൽ ഇനിയൊരു മിനുട്ടുപോലും വെച്ചു താമസിപ്പിക്കേണ്ട വേഗം ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോളൂ…


സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകൾ അവതരിപ്പിച്ചുകൊണ്ട്
മൊബൈൽ ബോണൻസ സെയിൽ ഫ്ലിപ്പ്കാർട് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. നവംബർ 21 വരെയാണ് ഓഫർ സെയിൽ ഉണ്ടാകുക.ഐഫോൺ 15 , വൺപ്ലസ് 12 , പൊക്കോ എക്സ്6, മോട്ടോ ജി85 അടക്കമുള്ള ജനപ്രിയ മോഡലുകൾക്ക് മികച്ച വിലക്കിഴിവാണ് ഈ ഓഫർ സെയിലിൽ ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. നിങ്ങൾ ഒരു പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന മികച്ച ഓഫറുകളോടെയുള്ള ചില മോഡലുകൾ ഇനി പരിചയപ്പെടാം.

ALSO READ; ഇതൊക്കെ സിമ്പിൾ പാസ്‌വേഡാണ് കേട്ടോ; ഏറ്റവും എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയുന്ന പാസ്‌വേഡുകൾ ഇന്ത്യാക്കാരുടേത്

ഐഫോൺ 15 , 57,749 രൂപ എന്ന പ്രാരംഭ വിലയിൽ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. ഔദ്യോഗിക ആപ്പിൾ സ്റ്റോറുകൾ പ്രകാരം ഐഫോൺ 15 ൻ്റെ യഥാർത്ഥ റീട്ടെയിൽ വില 69,900 രൂപയാണ്. അതായത്
ഈ ഐഫോൺ മോഡലിൽ 12,151 രൂപയുടെ ഡിസ്‌കൗണ്ട് നിങ്ങൾക് ലഭിക്കും.അതേസമയം ആപ്പിൾ ഇൻ്റലിജൻസ് നിങ്ങൾക്ക് പരീക്ഷിക്കണമെങ്കിൽ പുതിയ ഐഫോൺ 16 നിങ്ങൾക്ക് സെലക്ട് ചെയ്യാം. ലോഞ്ച് വിലയായ 79,900 രൂപയിൽ ഇത് ലഭ്യമാണ്, എന്നാൽ എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡ് ഇഎംഐ ഓപ്ഷൻ 74,900 രൂപയ്ക്ക് ഇത് വാങ്ങാൻ നികഴിയും.

ആൻഡ്രോയിഡിലേക്ക് വന്നാൽ, സാംസങ് ഗാലക്‌സി എസ്23
41,999 രൂപയ്ക്കാണ് ഈ സെയിലിന്റെ ഭാഗമായി വിൽപ്പനയ്‌ക്കെത്തുന്നത്.അതേസമയം ഗാലക്‌സി എസ്24ന് 59,145 രൂപയാകും വില വരുക. 64,999 രൂപയ്ക്ക് പുറത്തിറക്കിയ വൺപ്ലസ് 12, ആണ് ഓഫറുല്ല മറ്റൊരു മോഡൽ.59,884 രൂപയാണ് ഈ മോഡലിന്റെ വില.പൊക്കോ എക്സ് 6 നും ഇപ്പോൾ മിച്ച ഓഫർ ലഭിക്കുന്നുണ്ട്.ലോഞ്ച് വിലയായ 21,999 രൂപയിൽ നിന്ന് 18,999 രൂപയിലാണ് ഈ മോഡൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മോട്ടോ ജി85 അതിൻ്റെ യഥാർത്ഥ ലോഞ്ച് വിലയായ 17,999 രൂപയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാൽ ചില ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചെസ് ചെയ്യുമ്പോൾ ഈ മോഡലിന് ഡിസ്‌കൗണ്ട് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News