ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനങ്ങൾക്കായി സമർപ്പിച്ചു

തൃശൂർ ജില്ലയിലെ ചാവക്കാട് ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ജനങ്ങൾക്കായി സമർപ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ജനസാഗരത്തെ സാക്ഷിയാക്കി പാലം തുറന്ന് നൽകിയത്. ഫ്ലോട്ടിങ് ബ്രിഡ്ജിലൂടെ നടന്നുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

Also read:മസ്കറ്റ് തിരുവനന്തപുരം ഒമാൻ എയർ സർവീസ് ആരംഭിച്ചു

ജനകീയ ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും ടൂറിസം മേഖലയിൽ ഇത്തരം നവീന ആശയങ്ങൾ ആവിഷ്കരിക്കണമെന്നും മന്ത്രി പറഞ്ഞു. ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്ന് നല്‍കുന്നത് ചാവക്കാട് ബീച്ചിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:കോഴിക്കോട് വടകരയില്‍ ബസ് ജീവനക്കാരും മിനിലോറി ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്

സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാം. ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദർ വിശിഷ്ടാതിഥിയായിരുന്നു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, നഗരസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News