ഗംഗാവാലി പുഴയിലെ മണ്‍കൂനയ്ക്ക് അടുത്തേക്ക് എത്താനായി ഗോവയില്‍ നിന്നും ഫ്‌ളോട്ടിംഗ് പോണ്ടൂണ്‍ എത്തിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ വ്യക്തമാക്കി.
കുത്തൊഴുക്കിലും വെളളത്തില്‍ പരിശോധന നടത്താന്‍ സഹായമാകുന്ന സംവിധാനമാണിത്. പത്തുടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്നതിനാല്‍ ചെറിയ ഹിറ്റാച്ചി ഇതിലിറക്കി തിരച്ചില്‍ നടത്താന്‍ കഴിയും.
പുഴയുടെ നടുവില്‍ തുരുത്തുപോലെ മണ്ണ് ഉറച്ചുപോയിരിക്കുകയാണ്. നാവികസേന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിന് ഇത് പ്രതികൂലമാകുമെന്ന ആശങ്കയുണ്ട്. ഇവിടെയാണ് സിഗ്നലുകള്‍ ലഭിക്കുന്നത്. അവിടെയുള്ള ഒഴുക്ക് വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്. ബൂം എസ്‌കവേറ്റര്‍ ഇതിലൂടെ എത്തിക്കുന്നത് പ്രായോഗികമല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here