വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം; അസമിൽ ദുരിതത്തിലായത് 26 ലക്ഷത്തോളം ജനങ്ങൾ

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. പ്രളയത്തെ തുടര്‍ന്ന് അസമില്‍ 30 ജില്ലകളിലായി 26 ലക്ഷം ആളുകള്‍ ദുരിതത്തിലായി. ആയിരങ്ങളാണ് ദുരിദാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ബ്രഹ്മപുത്രയടക്കം പല നദികളിലും ജലനിരപ്പ് ഇപ്പോഴും ഉയരുന്നു. എന്‍ഡിആര്‍എഫിന്‍റെ കൂടുതല്‍ സംഘങ്ങളെ സംസ്ഥാനത്തേക്ക് അയച്ചു. ഹിമാചല്‍, അരുണാചല്‍, യുപി എന്നിവിടങ്ങളിലും മഴക്കെടുതികള്‍ തുടരുകയാണ്. രാജസ്ഥാനിലെ ടോങ്കിലും പ്രളയ സമാന സാഹചര്യമാണ്.

Also Read: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഉത്തരാഖണ്ഡില്‍ വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും. ദേശീയ – സംസ്ഥാന പാതകളില്‍ പലയിടത്തും കൂറ്റന്‍ പാറക്കല്ലുകള്‍ വീണ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ബംഗാള്‍, സിക്കിം, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഹിമാചല്‍ പ്രദേശില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. മഴയുള്ള സംസ്ഥാനങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടാകുമെന്നും അതീവ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

Also Read: മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകളുടെ ഭീതിജനകമായ കുതിപ്പ്; 5 മാസത്തിൽ ആത്മഹത്യ ചെയ്തത് 1046 കർഷകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News