അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 56 ആയി

അസമിൽ പ്രളയക്കെടുതി അതിരൂക്ഷം. 29 ജില്ലകളിലായി 16 ലക്ഷം പേരാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. ഈ വർഷം വെള്ളപൊക്കത്തിലും, കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 56 ആയി. 4 ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 2800 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 42476 ഹെക്ടർ കൃഷി ഭൂമി നശിച്ചു. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 31 വന്യമൃഗങ്ങൾ പ്രളയത്തിൽ ചത്തു.

Also Read: കുവൈറ്റ് ദുരന്തം; പരിക്കേറ്റവർക്ക് വാഗ്ദാനം ചെയ്‌തിരുന്ന ധനസഹായം വിതരണം ചെയ്തതായി എൻബിടിസി മാനേജ്‍മെൻറ്റ്

ബ്രപ്മപുത്ര നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ തുടരുകയാണ്. ഉത്തരാഖണ്ഡ്, ബീഹാർ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

Also Read: നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച്; സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉൾപ്പടെ 9 പേർ റിമാൻഡിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News