പ്രളയഭീതിയിൽ രാജ്യതലസ്ഥാനം; അതീവ ജാഗ്രത

വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയിൽ ദില്ലി. അണക്കെട്ടുകളിൽ നിന്ന് കൂടൂതൽ വെള്ളം എത്തിയതോടെ യമുന നദിയിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ദില്ലിയിലെ പ്രധാന റോഡുകൾ നദിക്ക് സമാനമായ സ്ഥിതിയിലാണ്. ഗതാഗതം പ്രധാന പാതകളിൽ തടസപ്പെട്ടു. നാല് മണി വരെ കൂടൂതൽ വെള്ളം യമുനയിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, സർവകലാശാലകൾ അടക്കം ദില്ലിയിൽ ഞാറാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രേം ഹോം സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ സ്കൂളുകളിലേക്ക് മാറ്റുവാനും തീരുമാനിച്ചു. ദില്ലിയിലേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തു.

Also Read: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

യമുന നദിയിൽ ജല നിരപ്പ് 208.48 മീറ്ററിലേക്ക് ഉയർന്നു. 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണിത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ദില്ലി സർക്കാർ അറിയിച്ചു. വസീറാബാദ്, ചന്ദ്ര വൽ, ഓഖ്‌ല എന്നീ വിടങ്ങളിലെ ജല ശുദ്ധീകരണ പ്ലാന്റുകൾ അടച്ചു. അതിനാൽ ദില്ലിയിൽ പല മേഖലകളിലും കുടിവെള്ള പ്രശ്നമുണ്ടാകുമെന്നും യമുനയിലെ ജലനിരപ്പ് ഇനിയും ഉയരുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

Also Read: പിതൃതർപ്പണത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി,പാപനാശത്ത് ഇക്കൊല്ലം 500 പേർക്ക് ഒരുമിച്ചിടാനുള്ള സൗകര്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News