പ്രളയക്കെടുതിയിൽ മധ്യയൂറോപ്പ്; മരണം 17 ആയി

EUROPE

മധ്യയൂറോപ്പിൽ കനത്ത പ്രളയം. പോളണ്ട് , ചെക്ക് റിപ്ലബിക് എന്നിവിടങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ പതിനേഴ് പേർ മരിച്ചുവെന്നാണ് സ്ഥിരീകരണം.

ALSO READ; ‘വയനാടിന് വേണ്ടി ചേതമില്ലാത്ത ഉപകാരം ചെയ്യാമായിരുന്നു’; കേന്ദ്രത്തിന്റെയും മാധ്യമങ്ങളുടെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എം. പി

പോളണ്ട്- ചെക്ക് റിപ്ലബിക് അതിർത്തി മേഖലകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളംപൊങ്ങിയതോടെ നിരവധി പാലങ്ങളും വീടുകളും തകർന്നു. നിരവധി വാഹനങ്ങളും ഒലിച്ചു പോയിട്ടുണ്ട്.

ALSO READ; ഇതാണ് യഥാര്‍ത്ഥ മാതൃക; സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ച് നടി നവ്യ നായര്‍

ഏകദേശം 130,000 നിവാസികൾ താമസിക്കുന്ന പോളണ്ടിലെ ഓപോൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്ന് വിദ്യാഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനു ദുരന്ത ബാധിതർക്കുള്ള സഹായത്തിനുമായി 260 മില്യൺ ഡോളർ നീണ്ടിക്കിവെച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.മറ്റ് ദുരിതബാധിത രാജ്യങ്ങളിലെ നേതാക്കളുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ യൂറോപ്യൻ യൂണിയനോട് സാമ്പത്തിക സഹായം ആവശ്യപ്പെടുമെന്നും പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News