കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം. ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയും, ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഗംഗാപൂർ ഡാം തുറന്ന് വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണം. രക്ഷാ ദൗത്യത്തിന് സൈന്യം രംഗത്തെത്തി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ ഭരണകൂടം. ആവശ്യമെങ്കിൽ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഗംഗാപ്പുർ ഡാം തുറന്നുവിട്ടതോടെ ഗോദാവരിയിലെ ജലനിരപ്പ് വർദ്ധിക്കുകയായിരുന്നു. ഇതോടെ നാസിക് ജില്ലയിലെ നിഫാദ് താലൂക്കിലെ സൈഖേദ, ചന്ദ്രോയ് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. ഈ പ്രദേശങ്ങളിലും ഗോദാവരി തീരങ്ങളിലും താമസിക്കുന്ന പൗരന്മാരോട് ജാഗ്രത പാലിക്കാനും മുൻകരുതൽ എടുക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
Also Read; പാർലമെന്റ് സമ്മേളനം; കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെന്റിലെ ചോർച്ചയും ചർച്ചയാകും
ഞായറാഴ്ച രാംകുണ്ഡിലെ ചെറിയ ക്ഷേത്രങ്ങളും നാസിക്കിലെ ഗോദാ ഘട്ടും വെള്ളത്തിനടിയിലായി. ഉച്ചയോടെ ദുതോണ്ഡ്യ മാരുതി പ്രതിമയുടെ പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങി.
Maharashtra, Nashik, Flood, Godavari River
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here