ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം. അസമിൽ മരണം 48 ആയി. കമ്പനി നദിയുടെ കുറുകെയുള്ള പാലം തകർന്നു. യുപിയിൽ മൊറാദാബാദ് അലിഗഡ് എന്നിവിടങ്ങളിലും അതി ശക്തമായ മഴ തുടരുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. അസമിൽ പ്രളയം കൂടുതൽ രൂക്ഷമായി. 23 ജില്ലകളിലായി 11 ലക്ഷം പേർ പ്രളയക്കെടുതി അനുഭവിക്കുന്നതായി സർക്കാർ അറിയിച്ചു. ഇന്നലെ മൂന്നു പേർക്ക് കൂടി ജീവൻ നഷ്ടമായി. ഇതോടെ ഈ വർഷം അസമിൽ വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 48 ആയി.
3 ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തന്നെ തുടരുക്കയാണ്. 2208 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി 4200 ഹെക്ടർ കൃഷി ഭൂമി നശിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. അരുണാചൽ പ്രദേശിലും മഴക്കെടുതിയിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാഗാലാൻഡ് മേലാലയാ മണിപ്പൂർ മിസോറാം സംസ്ഥാനങ്ങളിലും പ്രളയ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മണിപ്പൂരിൽ രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
Also Read: ഹാത്രസ് ദുരന്തം; സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിന്: അഖിലേഷ് യാദവ്
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ് ‘ അതേ സമയം ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. ബദരിനാഥിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. യമുനോത്രി ദേശീയ പാതയ്ക്ക് സമീപവും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുന്നു. ഉത്തർ പ്രദേശിലെ മൊറാദാബാദിൽ വെള്ളകെട്ട് അതിരൂക്ഷം. അതേ സമയം യുപി, വടക്കൻ പഞ്ചാബ്, വടക്ക് പടിഞ്ഞാറൻ ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here