ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷം; യുപിയിൽ മാത്രം മരിച്ചവരുടെ എണ്ണം 55 കടന്നു

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബീഹാർ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴയെതുടർന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. യുപിയിൽ മാത്രം മരിച്ചവരുടെ എണ്ണം 55 കടന്നു. ബ്രഹ്മപുത്ര അടക്കമുള്ള നദികളിലെ ജലനിരപ്പ് അപകടനിലക്ക് മുകളിൽ തുടരുകയാണ്.

Also Read: “ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന പാലോട് രവി ഓഫീസ് മാരാർജി ഭവനിലേക്ക് മാറ്റണം”; ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം

ശക്തമായ ഇടിമിന്നലില്‍ 43 ലധികം ആളുകള്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. പ്രളയക്കെടുതിയിലായ സംസ്ഥാനങ്ങളിൽ എന്‍ ഡി ആര്‍ ആഫ് ടീമുകളെ വിന്യസിച്ച്‌ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വരും മണിക്കൂറുകളിലും ദില്ലി,യുപി രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Also Read: ഭാര്യ വീട്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോയ യുവാവിനെ കാണാതായ സംഭവം; തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News