മഴക്കെടുതിയിൽ മഹാരാഷ്ട്ര; വെള്ളക്കെട്ടിൽ മുങ്ങി മുംബൈ നഗരം

Mumbai Rains

മഹാരാഷ്ട്രയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത പേമാരിയിൽ ജനജീവിതം ദുസ്സഹമായി. പുനെയിലും റായ്‌ഗഡിലും പ്രളയ സമാനമായ സാഹചര്യം. താനെയിലും പുണെയിലും കല്യാണിലുമായി മുന്നോറോളം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾ ഭരണകൂടവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആവശ്യപ്പെട്ടു. മുംബൈയിൽ റെഡ് അലർട്ട്, വിമാന സർവീസുകൾ താറുമാറായി.

Also Read: ഒമാനിലെ വെടിവെയ്പ്പ്; ഇരയായവരുടെ കുടുംബങ്ങള്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയിലെത്തി

മുംബൈ വിമാനത്താവളത്തിൽ നിന്ന് 11 വിമാനങ്ങൾ റദ്ദാക്കുകയും 10 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. വിമാനങ്ങൾ അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ഇൻഡോർ, എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിട്ടതായി മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. മഴക്കെടുതിയുള്ള ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാരിന്റെയും നഗരസഭകളുടെയും കെടുകാര്യസ്ഥതയാണ് നിലവിലെ അവസ്ഥക്ക് കാരണമെന്ന് മുൻ മന്ത്രി ആദിത്യ താക്കറെ കുറ്റപ്പെടുത്തി.

Also Read: സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍; ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രം

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റായ്ഗഡ്-പുണെ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു. മഹാരാഷ്ട്രയിലെ നാല് പ്രധാന നദികൾ കര കവിഞ്ഞൊഴുകുന്നതായി റിപ്പോർട്ട്. അതേസമയം പല ഭാഗങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടുമെന്ന് തേടുമെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. കനത്ത മഴ മുംബൈയിലെ സാധാരണ ജീവിതത്തെ താറുമാറാക്കിയപ്പോൾ, തടാകങ്ങളിലെ ജലനിരപ്പ് ഗണ്യമായി വർദ്ധിച്ചത് നഗരത്തിലെ ശുദ്ധജല വിതരണ സംവിധാനത്തിന് തുണയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News