പ്രളയദുരിതത്തിലകപ്പെട്ടവർക്ക് താരസഹോദരങ്ങളുടെ കൈത്താങ്ങ്

ചെന്നൈയിൽ തീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് തമിഴകത്തിന്റെ പ്രിയ താരങ്ങളുടെ ധനസഹായം.
സൂര്യയും കാർത്തിയുമാണ് ഈ അവസരത്തിൽ 10 ലക്ഷം രൂപ സഹായധനമായി കൊടുക്കുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്കാണ് തുടക്കത്തിൽ ധനസഹായം. തെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക പ്രയോജനപ്പെടും. താരസഹോദരങ്ങളുടെ ആരാധക സംഘടനകളും പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്.

ALSO READ: തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

അതേസമയം നടൻ വിശാൽ പ്രളയവുമായി ബന്ധപ്പെട്ട് ചെന്നൈ കോര്‍പറേഷന്‍ കൃത്യമായ ഇടപെടൽ നടത്തുന്നില്ല എന്ന വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

വിശാല്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ ഇങ്ങനെ കുറിച്ചു. “പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോ​ഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ ന​ഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിം​ഗപ്പൂരിന് വേണ്ടിയോ?” വിശാൽ രോഷാകുലനായി പ്രതികരിച്ചു

ALSO READ: ‘ജീവിതം എന്താണ്, ഒരിക്കലും വിട്ടുകൊടുക്കരുത്’; മുതലയുടെ പിടിയിൽ അകപ്പെടാതെ പോരാട്ടം നടത്തുന്ന മാനിന്റെ വീഡിയോ വൈറൽ
മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചു‍ഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ ആന്ധ്രാ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. കരയിലെത്തുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ വരെയായി വർധിച്ചേക്കും.
ചെന്നൈയിൽ 162 ദുരിശ്വാസ ക്യാമ്പുകളാണ് മിഷോങ് കെടുതിയിൽ തുറന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News