അസമിൽ പ്രളയക്കെടുതി തുടരുന്നു; മരിച്ചവരുടെ എണ്ണം 109 ആയി

അസമിൽ പ്രളയക്കെടുതി തുടരുന്നു. വെള്ളപ്പൊക്കത്തിലും, ഉരുൾപൊട്ടലിലും ഇടിമിന്നലിലുമായി മരിച്ചവരുടെ എണ്ണം 109 ആയി. 17 ജില്ലകളിലായി 6 ലക്ഷത്തോളം ആളുകൾ പ്രളയ ദുരിതത്തിലാണ്. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. ചില മേഖലകളില്‍ വെള്ളമിറങ്ങി തുടങ്ങിയതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ALSO READ: പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവർക്ക് മറ്റൊരു സന്തോഷ വാർത്ത; നസ്‌ലന്റെ ‘ഐ ആം കാതലൻ’ എത്തുന്നു

ബിഹാറിലും, ഉത്തർപ്രദേശിലും പ്രളയ സമാനമായ സാഹചര്യം തുടരുകയാണ്. ബാഗ്മതി നദി കര കവിഞ്ഞൊഴുകിയതോടെ മുസഫര്‍പുരില്‍ നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായി. ഉത്തര്‍പ്രദേശില്‍ 9 പേർക്ക് കൂടി ജീവന്‍ നഷ്ടമായി. 1300 ഓളം ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഉത്തരാഖണ്ഡ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും ഇടവിട്ടുള്ള മഴ തുടരുകയാണ്.

ALSO READ: പൊതുമാപ്പ് കാലാവധി അവസാനിച്ചു; നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News