കനത്ത മഴയിൽ ഒമാനിൽ ഒരു മരണം, രണ്ടുപേരെ കാണാതായി

കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. പൊടുന്നനെ രൂപം കൊണ്ട വെള്ളപ്പാച്ചിലിലാണ് ഒരാൾ മരണപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്‌തത്‌. കാണാതായവർക്കുള്ള തെരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിൽ വെള്ളപ്പാച്ചിലിൽപ്പെട്ട മരിച്ചയാളെ കണ്ടെത്തിയിട്ടുണ്ട്.

ALSO READ: അടുക്കളയിലെ വെയ്സ്റ്റ്ബാസ്‌കറ്റില്‍ നിന്നും ദുര്‍ഗന്ധം വരാറുണ്ടോ? എന്നാല്‍ ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ചുനോക്കൂ

വെള്ളപ്പാച്ചിൽ ബുറേമി ​ഗവർണറേറ്റിൽ മഹ്ദ വിലയത്തിലെ താഴ്വരയിൽ രണ്ടു വാഹനങ്ങൾ വെള്ളപ്പാച്ചിലിൽ ഒഴുകിപോയി. രണ്ടു വാഹനങ്ങൾ വെള്ളപ്പാച്ചിലിൽ കുടുങ്ങിയതായി സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. ഇരു വാഹനങ്ങളിലുമായി ഏഴുപേർ ഉണ്ടായിരുന്നുവെന്നാണ് അധികൃതർ നല്‍കുന്ന വിവരം. ഇവരിൽ നാലുപേരെ സിവിൽ ഡിഫൻസ് ആംബുലൻസ് സംഘം രക്ഷപെടുത്തിയിട്ടുണ്ട്. വെള്ളപ്പാച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News