പയ്യന്നൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മാനേജര്‍ അറസ്റ്റില്‍

കണ്ണൂര്‍ പയ്യന്നൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സൂപ്പര്‍ മാര്‍ക്കറ്റ് മാനേജരാണ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്.

also read- ബംഗളൂരുവിലേക്കുള്ള ട്രെയിനില്‍ അച്ഛനോടൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

പയ്യന്നൂരിലെ ഒരു പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫ്‌ളോര്‍ മാനേജരായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് മാനേജര്‍ വേങ്ങാട് പടുവിലായി സ്വദേശി കേയീസ് ഹൗസില്‍ ഹിഷാമി(27)നെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ആറ് മുതലാണ് യുവതി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കെത്തിയത്. ജോയിന്‍ ചെയ്തത് മുതല്‍ മാനേജര്‍ ലൈംഗിക ഉദ്ദേശത്തോടെ തന്നെ ശല്യം ചെയ്യുകയും ദോഹോപദ്രവം ചെയ്തിരുന്നതുമായും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെയും ഇയാളുടെ പേരില്‍ സമാന രീതിയില്‍ പരാതി ഉയര്‍ന്നതായി പൊലീസ് പറഞ്ഞു.

also read- ശൈലജ ടീച്ചറുടെ പുസ്തകം നിർബന്ധിത പാഠഭാഗമല്ല, പുസ്തകം ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News