‘ട്രംപിന്റെ ഭരണം ഇഷ്ടപ്പെടാത്തവർക്ക് നാടുവിടാൻ സുവർണാവസരം…’: നാലുവർഷം ദൈർഘ്യമുള്ള ടൂർ പാക്കേജുമായി ട്രാവൽ കമ്പനി

skip forward world trip

യുഎസ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെ രസകരമായ ടൂർ പാക്കേജുകൾ മുന്നോട്ടുവെച്ച് ഒരു ട്രാവൽ കമ്പനി. ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവൽ കമ്പനിയാണ് രസകരമായ അനൗൺസ്‌മെന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ നാലുവര്‍ഷം വരെ നീളുന്ന ടൂര്‍ പാക്കേജുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ലോകം ചുറ്റാൻ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമല്ല, ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ നാട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും ആഡംബര കപ്പലിലെ യാത്രയുടെ ഭാഗമാകാം എന്നതാണ് കമ്പനിയുടെ രസകരമായ ഓഫര്‍. വില്ല വിയെ റെസിഡന്‍സസ് എന്ന ടൂറിസ്റ്റ് കമ്പനിയാണ് ഇത്തരമൊരു രസകരമായ പാക്കേജുമായി മുന്നോട്ടുവന്നിരിക്കുന്നത്.

Also Read; പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി: മന്ത്രി വീണാ ജോര്‍ജ്

ലോകംമുഴുവന്‍ ചുറ്റി സഞ്ചരിക്കുന്ന തരത്തിലാണ് ഈ ടൂർ പാക്കേജ് ഒരുക്കിയിട്ടുള്ളത്. 2024-ലെ യുഎസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരുക്കിയ ഈ ടൂർ പാക്കേജിന് ‘സ്കിപ്പ് ഫോർവേഡ്’ എന്നാണു പേര് നൽകിയിരിക്കുന്നത്. ലോകത്ത് എവിടെയുള്ള പോർട്ടിൽ നിന്നുവേണമെങ്കിലും സഞ്ചാരികൾക്ക് യാത്രയുടെ ഭാഗമാകാം. ജനങ്ങള്‍ക്ക് പ്രയോജനമാകുക എന്നതിലുപരി എന്തെങ്കിലും പൊളിറ്റിക്കല്‍ അജണ്ട ഇതിനുപിന്നിലില്ല എന്ന് വില്ല വിയേ കമ്പനി സിഇഒ മിഖായേല്‍ പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.

Also Read; ‘അത് അയച്ചുകൊടുത്തപ്പോൾ ‘ഇറ്റ്സ് ബ്യൂട്ടിഫുള്‍’എന്നാണ് ലാലങ്കിൽ പറഞ്ഞത്’: വിനീത് ശ്രീനിവാസൻ

“തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുൻപ് തന്നെ പുറത്തിറക്കിയ പാക്കേജാണിത്. ഇന്നയാളുടെ ഭരണത്തിന്‍കീഴില്‍ എങ്ങനെ നാട്ടില്‍ ജീവിക്കും, ഇന്നയാള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഞങ്ങള്‍ നാടുവിട്ടുപോകും എന്നൊക്കെ ബെറ്റ് വെച്ചിട്ടുള്ളവര്‍ ഉണ്ടാവില്ലേ, അതില്‍ ഏതെങ്കിലും ഒരു ടീം എന്തായാലും ബെറ്റില്‍ തോറ്റിട്ടുണ്ടാവുമല്ലോ. അത്തരക്കാര്‍ക്ക് ഒരു സഹായമായിക്കോട്ടേ എന്നുവെച്ചാണ് ഞങ്ങള്‍ ഇങ്ങനെയൊരു പ്രോജക്ട് മുന്നോട്ടുവെച്ചത്. അക്കാരണം കൊണ്ടായാലും ശരി, ലോകം മുഴുവന്‍ ഒറ്റയടിക്ക് ചുറ്റിസഞ്ചരിക്കാനുള്ള ആഗ്രഹമുള്ളവരാണെങ്കിലും ശരി, രണ്ടുകൂട്ടര്‍ക്കും പറ്റിയ കിടിലന്‍ പാക്കേജാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്,’ മിഖായേല്‍ ഒരു അന്താരാഷ്‌ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News