‘എന്നെ കൊന്നാലും പറയൂല’, കാമുകിയോട് ഫോണിന്റെ പാസ്‍വേഡ് പറയാതിരിക്കാൻ യുവാവ് കടലിൽ ചാടി; സംഭവം ഫ്ലോറിഡയിൽ: വീഡിയോ

ഫ്ലോറിഡയിൽ ഫോൺ പാസ്‍വേഡ് കാമുകിയോടും പോലീസിനോടും പറയാതിരിക്കാൻ ബോട്ടിൽ നിന്ന് യുവാവ് കടലിലേക്ക് എടുത്തു ചാടി. ന്യൂയോർക്ക് പോസ്റ്റിലെ റിപ്പോർട്ട് പ്രകാരം ബോട്ടിൽ വെച്ച് പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ രക്ഷപ്പെടാൻ വേണ്ടി കടലിൽ ചാടുകയായിരുന്നു. ഫ്ലോറിഡ പൊലീസ് പകർത്തിയ ദൃശ്യങ്ങളിൽ നിന്നാണ് സംഭവം പുറത്തായത്.

ALSO READ: ‘സ്‌കൂൾവിദ്യാർഥികൾ അശ്ലീലവീഡിയോയിലെ രംഗങ്ങൾ അനുകരിച്ചതാണ്’, ആന്ധ്രയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാസംഘം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ

തിരിച്ചറിയൽ രേഖകൾ ഇല്ലാതെ രണ്ടുപേരെ ബോട്ടിൽ കണ്ട പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. യുവാവ് പൊലീസിനോട് തർക്കിച്ചു തുടങ്ങുകയും, അത് പിന്നീട് രൂക്ഷമാവുകയും ചെയ്‌തു. ബോട്ടിൽ യാത്ര ചെയ്താലല്ലേ പ്രശ്നം ഉള്ളൂ നമുക്ക് നീന്തിപ്പോകാം എന്ന് പറഞ്ഞു പൊലീസിന് മുൻപിൽ നിന്ന് യുവാവ് യുവതിയോട് ആക്രോശിക്കുകയും ഇതിനെ തുടർന്ന് യുവതി ഇയാളുമായി വഴക്കിടുകയുമായിരുന്നു.

ALSO READ: ‘തായ്‌ലന്‍ഡിൽ പോണം, പക്ഷെ സംഭവം ഭാര്യ അറിയരുത്’, ഒടുവിൽ യുവാവ് ചെയ്‌ത കള്ളത്തരത്തിന് പണി കിട്ടിയത് എയർ പോർട്ടിൽ വെച്ച്; അറസ്റ്റിലായി 33 കാരൻ

ഇതിനിടയിലാണ് യുവതി യുവാവിന്റെ പ്രവർത്തികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അയാളുടെ ഫോൺ വാങ്ങി ബോസിനെ വിളിക്കും എന്ന് ഭീഷണിപ്പെടുത്തിയത്. എന്നാൽ ഫോൺ അൺലോക്ക് ആണെന്നും അതിന്റെ പാസ്സ്‌വേർഡ് തരണം എന്നും പറഞ്ഞതോടെ യുവാവ് പരുങ്ങുകയും തുടർന്ന് യുവതിയുടെ ആവശ്യം ശക്തമായതോടെ കടലിലേക്ക് എടുത്തു ചാടുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News