ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു

sabarimala

ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. ഇന്നലെ 96000 പേരാണ് ശബരിമലയിൽ ദർശനത്തിന് എത്തിയത്. ഈ സീസണിൽ ഏറ്റവും അധികം ആളുകൾ എത്തിയതും വെള്ളിയാഴ്ച ആയിരുന്നു. ഇന്നും വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.

വെള്ളിയാഴ്ച മാത്രം ശബരിമലയിൽ എത്തിയത് 96007 തീർത്ഥാടകരാണ്. ഇതിൽ 22000 പേർ സ്പോട്ട് ബുക്കിംഗ് മുഖേനയാണ് ദർശനത്തിന് എത്തിയത്. ഫോർട്ട് ബുക്കിങ്ങിലും ഏറ്റവും അധികം ആളുകൾ എത്തിയതും വെള്ളിയാഴ്ചയാണ്. ശബരിമലയിൽ എത്തുന്ന എല്ലാവർക്കും ദർശനം ഉറപ്പാക്കുന്ന എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ദർശനത്തിന് എത്തുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടാകുമ്പോഴും, സംതൃപ്തിയോടെയാണ് തീർത്ഥാടകർ മല ഇറങ്ങുന്നത്.

also read: ശബരിമല തീർഥാടകർക്ക് സമൃദ്ധിയുടെ സായൂജ്യമേകുന്ന നെൽപ്പറ നിറയ്ക്കൽ വഴിപാടിന് തിരക്കേറി

പുലർച്ചെ നട തുറന്നപ്പോൾ മുതൽ തന്നെ ശബരിമലയിൽ നിന്നും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അയ്യപ്പ ദർശനത്തിനായി എത്തുന്ന എല്ലാവർക്കും അപ്പവും അരവണയും അടക്കമുള്ള പ്രസാദവും കൃത്യമായി ലഭിക്കുന്നുണ്ട്. ശരണ പാതയിൽ തീർത്ഥാടകർക്ക് കുടിവെള്ളവും ലഘു ഭക്ഷണവും ദേവസ്വം ബോർഡ് വിതരണം ചെയ്യുന്നുണ്ട്. പരാതികളും പരിഭവവും ഇല്ലാത്ത ഒരു തീർത്ഥാടന കാലമാണ് മുന്നോട്ടു പോകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News