തലസ്ഥാന നഗരിയെ ആഘോഷത്തിമിർപ്പിലാക്കാൻ ‘വസന്തോത്സവത്തിന്’ നാളെ തുടക്കം

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയൊരുക്കി പുതുവർഷത്തെ വരവേൽക്കാൻ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പി ക്കുന്ന വസന്തോത്സവം പുഷ്പള്ളയുടെയും ന്യൂ ഇയർ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം നാളെ (ഡിസംബർ 24) ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും, വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും.

Also Read: ജനങ്ങള്‍ നവ കേരള സദസ് ഏറ്റെടുത്തു: മുഖ്യമന്ത്രി

കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പ മേള ഒരുക്കുന്നത്. അപൂർവ്വമായ പുഷ്പങ്ങൾ അടക്കം നയനമനോഹരമായ രീതിയിൽ ക്രമീകരിച്ച് വസന്തോത്സവത്തെ ആകർഷകമാക്കും. തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമാകാൻ ഒരുങ്ങുന്ന കനകക്കുന്നിന് കൂടുതൽ ഉണർവേകുന്ന തരത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. കനകക്കുന്നിലെ പ്രവേശന കവാടത്തിൽ ദീപാലങ്കാരത്തിനൊപ്പം പ്രത്യേക ആശയം അടിസ്ഥാനമാക്കിയുള്ള ഇൻസ്റ്റലേഷനും ഉണ്ടായിരിക്കും. കനകക്കുന്നിലെ നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്റെ ഭാഗമാകും.

പുതുവർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നവർക്ക് ദീപാലങ്കാരവും ഇൻസ്റ്റലേഷനുകളും ഉത്സവ ചാരുത പകരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നഗരത്തിൽ ആളുകൾ ഒത്തുചേരുന്ന സുപ്രധാന സ്ഥലങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരി ആകർഷിക്കാൻ ഇത് വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: നവകേരള സദസ്സ് വന്‍ വിജയം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പുഷ്പങ്ങൾ പ്രത്യേകം തട്ടുകളിൽ വിന്യസിച്ച് ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണ് ഇത്തവണത്തേത്. ഡിസംബർ 24 ന് രാവിലെ മുതൽ മേളയിലേക്ക് പ്രവേശനം അനുവദിക്കും. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 55 രൂപയുമാണ് ജനുവരി രണ്ട് വരെ നടക്കുന്ന വസന്തോത്സവത്തിലെ പ്രവേശന നിരക്ക്. സാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേള, പെറ്റ്സ് പാർക്ക്, ട്രേഡ് ഫെയർ എന്നിവയാണ് പരിപാടിയുടെ മറ്റ് ആകർഷണങ്ങൾ,

തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും കോഴിക്കോടും ദീപാലങ്കാരങ്ങളും ഇൻസ്റ്റലേഷനുകളും ഒരുക്കുന്നുണ്ട്. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News