‘ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂക്കള്‍ കുടുംബശ്രീയുടെ വക’: മന്ത്രി എംബി.രാജേഷ്

ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂക്കള്‍ കുടുംബശ്രീയുടെ വകയെന്ന് മന്ത്രി എംബി.രാജേഷ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശ്ശാല മണ്ഡലത്തിലെ പെരുംങ്കടവിള പഞ്ചായത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ALSO READ: കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചെന്ന പരാതി; യുഡിഎഫ് കൗൺസിലർക്കെതിരെ കേസ്

ഓണത്തിന് വേണ്ട പൂക്കള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കൂടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷിയൊരുക്കും.പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം പാറശ്ശാല മണ്ഡലത്തിലെ പെരുംങ്കടവിള അണമുഖത്ത് മന്ത്രി എംബി.രാജേഷ് നിര്‍വഹിച്ചു.

ALSO READ: ഒരു ഐ ഫോണ്‍ വാങ്ങുന്നതാണോ നിങ്ങളുടെ നടക്കാത്ത സ്വപ്നം? നിരാശപ്പെടേണ്ട, ഇതാ വരുന്നു കുറഞ്ഞ ബജറ്റില്‍ നിങ്ങളേയും കാത്ത് ഒരു ഐ ഫോണ്‍

കേരളത്തില്‍ ആകെ 1250 ഏക്കറില്‍ 3500 ഓളം കുടുമ്പശ്രീ പ്രവര്‍ത്തകരാണ് കൃഷിക്ക് പാടത്തേക്ക് ഇറങ്ങുന്നത്.ഒരു ഏക്കറി ന് 10000 രൂപ സര്‍ക്കാര്‍ നല്‍കും. ചടങ്ങില്‍ ഓണത്തിന് ആവശ്യമായ പച്ചക്കറി കൃഷിയുംടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.പാറശാല എംഎല്‍എ സികെ.ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, മറ്റു ജനപ്രതിനിധികളും കുടൂംബശ്രീ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News