കോഴിക്കോട് ഉള്ളിയേരിയിൽ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീൺകുമാറിനെതിരെ ഫ്ലക്സ് ബോർഡുകൾ. സേവ് കോൺഗ്രസ് കമ്മിറ്റി എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
ഉള്ളേരിയിലെ കോൺഗ്രസിൽ ഏറെക്കാലമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസവും ഗ്രൂപ്പ് പോലും ആണ് പരസ്യ പ്രതിഷേധത്തിലേക്ക് എത്തിയിരിക്കുന്നത് ഒരു വർഷത്തിനിടെ ഉള്ളിയേരിയിലെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.
Also read: സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്
മണ്ഡലം പ്രസിഡണ്ട് നെതിരെ വിമർശനമുന്നയിച്ചതിന്റെ പേരിലാണ് മൂന്നുപേർക്കെതിരെയും നടപടി സ്വീകരിച്ചത്. കോഴിക്കോടൻ എം.പി എം കെ രാഘവന്റെ നിർദ്ദേശാനുസരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തന്റെ ഇഷ്ടക്കാർ അല്ലാത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഉള്ളേരിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉന്നത നേതൃത്വത്തിന് നിരവധി തവണ പരാതി നൽകിയിട്ടും യാത്ര പ്രശ്നങ്ങൾ തീർക്കാൻ നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്.
ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പണപ്പിരിവിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ വലിയ തർക്കങ്ങൾ ഉടലെടുത്തിരുന്നു ഇതിന്റെ പേരിലാണ് കഴിഞ്ഞദിവസം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഉള്ളിയേരിയിൽ ചേർന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ലും നടന്നിരുന്നു ഇതിനു പിന്നാലെയാണ് ഇപ്പോൾ ഡിസിസി പ്രസിഡണ്ടിനെതിരെ ഉള്ളിയേരിയിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
Also read: ‘പെരിയക്കേസ് വിധി; സിപിഐഎം ഗൂഢാലോചന നടത്തി നടപ്പിലാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞു’: ടി പി രാമകൃഷ്ണൻ
എം കെ രാഘവൻ എംപിയുടെ ആജ്ഞാനുവർത്തിയായി ഡിസിസി പ്രസിഡന്റ് മാറി എന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. പ്രവീൺകുമാർ കോഴിക്കോട് ജില്ലയിലെ ഏത് സീറ്റിൽ മത്സരിച്ചാലും തോൽപ്പിക്കുമെന്നും പ്രവർത്തകർ ക്ലച്ച് ബോർഡിൽ വെല്ലുവിളിച്ചിട്ടുണ്ട്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കെതിരെയും ഫ്ലക്സ് ബോർഡിൽ വിമർശനമുണ്ട്. പട്ടി നേതൃത്വം ഇടപെട്ട് ഉള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ഉള്ളിയേരിയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here