ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരത്തിനിടെ തടസം സൃഷ്ടിച്ച് പ്രാണികളുടെ അപ്രതീക്ഷിത ആക്രമണം. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് പ്രാണികൾ തടസമുണ്ടാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് ആരംഭിച്ച ഉടനെ പ്രാണികള്‍ ഗ്രൗണ്ടിലേക്കെത്തുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ പ്രാണികളുടെ ആക്രമണം ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെയും ഇന്ത്യന്‍ ഫീല്‍ഡര്‍മാരെയും ബുദ്ധിമുട്ടിച്ചു. ഇതിനുപിന്നാലെ രണ്ടാം ഓവർ അറിയാനായി ഹാര്‍ദിക് പാണ്ഡ്യ ഗ്രൗണ്ടിലെത്തിയപ്പോൾ പ്രാണികള്‍ കാരണം നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. ഇതോടെ ഗത്യന്തരമില്ലാതെ മത്സരം നിര്‍ത്തിവെയ്ക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
India vs South Africa T20 halted due to insects. Not at all surprising for someone with MSc Zoology (with Entomology specialization) 😜 pic.twitter.com/6hcg0555Za
— Surendra Ghaskadbi (@indian_hydra) November 13, 2024
ഒടുവില്‍ മെഷീന്‍ ഉപയോഗിച്ച് ഗ്രൗണ്ട് സ്റ്റാഫ് പ്രാണികളെ പൂർണമായും നീക്കിയ ശേഷമാണ് മത്സരം പുനരാരംഭിക്കാനായത്. അരമണിക്കൂറോളം സമയം പ്രാണികള്‍ കാരണം മത്സരം മുടങ്ങി. മഴയുള്ള സമയങ്ങളില്‍ സാധാരണ കണ്ടുവരുന്ന പ്രാണികളാണ് (flying ants) മത്സരം തടസപ്പെടുത്തിയത്.
News summary; India-South Africa third T20 match took an unexpected turn when a swarm of flying ants interrupted the game
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here