പറക്കും കാറില്‍ സഞ്ചരിക്കാനുള്ള യുഎഇ നിവാസികളുടെ നിവാസികളുടെ ആഗ്രഹം 2025ഓടെ പൂര്‍ത്തിയാകും. വമ്പന്‍ നീക്കത്തിന്റെ ഭാഗമായി യുഎസ് കാര്‍ നിര്‍മാതാക്കളായ ആര്‍ച്ചറുമായി ചേര്‍ന്ന് യുഎഇ ആസ്ഥാനമായുള്ള എവിയേഷന്‍ സര്‍വീസ് ഓപ്പറേറ്റര്‍ ഫാല്‍ക്കണ്‍ ഏവിയേഷന്‍ വെര്‍ട്ടിപോര്‍ട്ട്‌സ് അഥവാ വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ട്‌സ് ദുബായിലും അബുദാബിയിലും നിര്‍മിക്കാന്‍ പോകുകയാണ്. രണ്ടു സിറ്റികളിലെയും വെര്‍ട്ടിപോര്‍ട്ട്‌സിനെ ആര്‍ച്ചറിന്റെ മിഡ്‌നൈറ്റ് എയര്‍ക്രാഫ്റ്റുകളാകും ബന്ധിപ്പിക്കുക. നാലു യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന പൈലറ്റഡ് എയര്‍ക്രാഫ്റ്റുകളില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള വേഗത്തിലുള്ള സര്‍വീസുകള്‍ നടത്താന്‍ സാധിക്കും.
ALSO READ: കർഷകസമരത്തിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
ആദ്യ വെര്‍ട്ടിപോര്‍ട്ട് ദുബായിലെ പാം ജുമൈറയിലെ ഫാല്‍ക്കണ്‍ ഹെലിപ്പോര്‍ട്ടിലും രണ്ടാമത്തേത് അബുദാബിയിലെ കോനീഷിലുമാണ് നിര്‍മിക്കുക. കാറില്‍ 60 മുതല്‍ 90 മിനിറ്റ് യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ ഇത് എയര്‍ടാക്‌സി ഫ്‌ളൈറ്റിലൂടെ പത്ത മുതല്‍ 30 മിനിറ്റിനുള്ളില്‍ എത്താം. സുരക്ഷ, ശബ്ദമലിനീകരണം ഒഴിവാക്കല്‍, ചിലവ് കുറയ്ക്കാം എന്നതാണ് മേന്മായായി ചൂണ്ടിക്കാട്ടുന്നത്.
ALSO READ: ആഗോള വിപണിയിലെ വില വർദ്ധനവ്; റബർ വില വർധിപ്പിക്കാനൊരുങ്ങി റബർ ബോർഡ്
2025ലെ എയര്‍കാര്‍ ലോഞ്ചിന് മുമ്പായി വെര്‍ട്ടിപോര്‍ട്ട്‌സിന്റെ നിര്‍മാണം നടക്കും. ഇത് ആര്‍ച്ചറിന്റെ ആദ്യ അന്താരാഷ്ട്ര ഉദ്യമം കൂടിയാണ്. അറബിക്കടലിന്റെ വിശാലമായ കാഴ്ചകള്‍ ഒരുക്കി കടലിനു മുകളില്‍ കൂടിയായിരിക്കും ഫ്‌ളയിംഗ് കാറിന്റെ സര്‍വീസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here