സൈബീരിയയിലെ ബട്ടാഗൈക്ക ക്രേറ്ററില്‍ മമോത്തിന്റെ കൊമ്പ് തേടിയ പര്യവേഷണ സംഘത്തിന് ലഭിച്ചത് 42000 വര്‍ഷം പഴക്കമുള്ള കുതിരക്കുട്ടിയെ. മഞ്ഞില്‍ തണുത്തുറഞ്ഞുപ്പോയ ഇതിന്റെ ശരീരത്തില്‍ നിന്നും ദ്രവരൂപത്തിലുള്ള രക്തവും യൂറിനും വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ബാഹ്യമായി യാതൊരു പരിക്കുകളും ഇതിന് സംഭവിച്ചിട്ടില്ല.
ALSO READ:ഇടുക്കി ശാന്തൻപാറയിലെ മണ്ണിടിച്ചിൽ; ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു
ശരീരത്തിലെ രോമം, വാല്‍, കുളമ്പുകള്‍, കാലിലെയും തലയിലെ രോമം എന്നിവയെല്ലാം മഞ്ഞില്‍ തണുത്തുറഞ്ഞതിനാല്‍ കേടുപാടില്ലാതെ അതേനിലയിലുണ്ടെന്നാണ് വിവരം. വംശനാശം സംഭവിച്ച ലെന്‍സ്‌കാനിയ വംശപരമ്പരയിലുള്ള കുതിരയില്‍ നിന്നും രക്തവും യൂറിനും വേര്‍തിരിച്ചതോടെ വലിയ തലയുമായി ജനിക്കുന്ന ഇവയെ ക്ലോണ്‍ ചെയ്യാനുള്ള പദ്ധതിയിലാണ് ശാസ്ത്രജ്ഞര്‍. കുതിരയുടെ ഹൃദയത്തില്‍ നിന്നാണ് ബ്ലഡ് സാമ്പിളുകള്‍ ശേഖരിച്ചത്.
ALSO READ: മലയാളി നഴ്‌സിനെ യുഎസിൽ കാർ കയറ്റിക്കൊന്ന കേസ്: ഭർത്താവിന് ജീവപര്യന്തം
റഷ്യയുടെ നോര്‍ത്ത് ഈസ്‌റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റി, സൗത്ത് കൊറിയയിലെ ബയോടെക് സൂം റിസര്‍ച്ചറും സംയുക്തമായാണ് പുതിയ സാധ്യതയെ കുറിച്ച് പഠിക്കുന്നത്. ജീവന്റെ സാധ്യതയുള്ള സെല്ലുകള്‍ രക്ത സാമ്പിളുകളില്‍ നിന്നും കണ്ടെത്തി പരീക്ഷണം നടത്താനാണ് തീരുമാനം. കഴിഞ്ഞ കുറേ മാസങ്ങളായി ശാസ്ത്രജ്ഞര്‍ ഇത്തരം ഇരുപതോളം പരീക്ഷണം നടത്തിയിട്ടും വിജയം കൈവരിക്കാന്‍ സാധിച്ചില്ലെന്നും സൈബീരിയന്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here