ഫോക്കസ് ഓൺ എബിലിറ്റി ഷോർട് ഫിലിം ഫെസ്റ്റിവൽ: മലയാളികൾ ഒരുക്കിയ “ഇസൈ” ജനപ്രിയ ചിത്രം

AWARD

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ “ഫോക്കസ് ഓൺ എബിലിറ്റി”യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ “ഇസൈ” എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.
20 ഓളം രാജ്യങ്ങളിൽ നിന്നുള്ള ഷോർട്ട് ഫിലിംസിൽ നിന്നുമാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

കോഴിക്കോട് പേരാമ്പ്ര സ്വദേശി ഷമിൽരാജ് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.അന്താരാഷ്ട്ര വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്നും, ഫൈനലിലെത്തുന്ന ഒരേ ഒരു ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും “ഇസൈ”കരസ്ഥമാക്കിയിട്ടുണ്ട്.

പുരസ്‌കാര നേട്ടത്തിന് പിന്നാലെ മന്ത്രി ആർ ബിന്ദു ഷമിൽരാജിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേർന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി സന്തോഷം പ്രകടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News