ദുബായിലെ മൂടല്‍മഞ്ഞ്: ജാഗ്രത നിര്‍ദേശവുമായി പൊലീസ്

ദുബായില്‍ മൂടല്‍ മഞ്ഞ് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിവരെയും മൂടല്‍ മഞ്ഞില്‍ ദുബായ് വലഞ്ഞു. ഒറ്റ ദിവസം കൊണ്ടു മാത്രം 2841 അടിയന്തര ഫോണ്‍കോളുകളാണ് ദുബായ് പൊലീസിനെ തേടിയെത്തിയത്. പുലര്‍ച്ചെ അഞ്ചു മണിമുതല്‍ രാവിലെ പത്തുമണിവരെ കടുത്ത മൂടല്‍മഞ്ഞില്‍ പൊതിഞ്ഞിരിക്കുകയായിരുന്നു ദുബായ്. ഇതോടെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്. ഡ്രൈവിംഗ് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് മുന്നറിയിപ്പ് പൊലീസ് ശക്തമാക്കിയത്.

ALSO READ: ലലന്‍ സിംഗ് ജെഡിയു അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; വീണ്ടും നിതീഷ് കുമാര്‍

മുന്നിലുള്ള വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കണം, അതിരാവിലെ യാത്ര ചെയ്യുന്നവര്‍ ഹെഡ്ലൈറ്റ് പ്രകാശിപ്പിക്കണം, മൂടല്‍ മഞ്ഞുള്ളപ്പോള്‍ മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം, ലെയ്ന്‍ മാറ്റത്തിന് നിര്‍ബന്ധമായും ഇന്‍ഡിക്കേറ്റര്‍ പ്രകാശിപ്പിക്കണം, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ലെയ്ന്‍ മാറാന്‍ ശ്രമിക്കാവു. ഹെഡ്ലൈറ്റ് ഉപയോഗിക്കുന്നവര്‍ ലോ ബീം ഉപയോഗിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ALSO READ: ആര്‍മി ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപിച്ച് ലെക്കുകെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം

കാഴ്ചക്കുറവു മൂലം അമ്പത്തൊന്ന് അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞ് കനക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ മൂടല്‍ മഞ്ഞിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News