ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് വീണ്ടും രൂക്ഷമാകുന്നു

ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ രേഖപെടുത്തിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കുറഞ്ഞ താപനില അനുഭവപ്പെട്ടു . ദില്ലി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ദൂര പരിധി പൂജ്യം മീറ്റർ ആയി കുറഞ്ഞു. ഇത് വിമാന -റെയിൽ സർവീസുകളെ ബാധിച്ചു.

ALSO READ: എംജി യൂണിവേഴ്സിറ്റി നാടകോത്സവം ‘ബാബ്റി‘ ഇന്ന് ആരംഭിക്കും

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാൽ മുൻകരുതൽ നിർദ്ദേശവും മെട്രോ നഗരങ്ങളിൽ നിലവിലുണ്ട്‌. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ മഞ്ഞ് വീഴ്ച രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ ഹിമാലയൻ താഴ്‌വര ഈ ശൈത്യകാലത്ത് വരണ്ട കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ചതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. സാധാരണയിലും കുറഞ്ഞ മഞ്ഞ് വീഴ്ചയാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

ALSO READ: ഒടുവിൽ മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച് മസ്കിന്റെ ന്യൂറാലിങ്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News