ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷൻ വാഷിംഗ്ടണിൽ, ലോക മലയാളി മാമാങ്കത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്കടുക്കുന്നു

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷൻ വാഷിംഗ്ടണിൽ നടക്കും. 2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിലാണ് കൺവൻഷൻ നടക്കുക.

ALSO READ: ഫൊക്കാന കൺവൻഷൻ: വാഷിംഗ്ടൺ ഡിസിയിലേക്ക് അമേരിക്കൻ മലയാളികളെ സ്വാഗതം ചെയ്‌ത്‌ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മലയാളി മാമാങ്കത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ഫൊക്കാന വാഷിംഗ്ടൺ റീജിയൻ്റെ ആതിഥേയത്വത്തിലാണ് നടക്കുക. കോൺഗ്രസ് നേതാവ് രാജാ കൃഷ്ണമൂർത്തി എം.പി മാരായ ജോൺ ബ്രിട്ടാസ്, ഫ്രാൻസിസ് ജോർജ് എം.പി, എം മുകേഷ് എം. എൽ. എ, മാധ്യമ പ്രവർത്തകൻ എം. വി. നികേഷ് കുമാർ, കവി മുരുകൻ കാട്ടാക്കട, നടൻ അനീഷ് രവി, ഗായകൻ വിവേകാനന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ALSO READ: മീറ്റർ മാറ്റുന്നതിലെ തർക്കം; കാസർഗോഡ് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

മീഡിയ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്, സാഹിത്യ സമഗ്രസംഭാവന പുരസ്കാരം, അമേരിക്കൻ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാര വിതരണം, മിസ് ഫൊക്കാന, മലയാളി മങ്ക, ബിസിനസ് സെമിനാർ, മീഡിയ സെമിനാർ, വിവിധ കലാപരിപാടികൾ തുടങ്ങിയവ കൺവെൻഷന്റെ ഭാഗമായി നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News