ഫൊക്കാന കൺവൻഷന് ഇന്ന് തുടക്കം; ഇനി മലയാളി ആഘോഷത്തിന്റെ മൂന്നു ദിനങ്ങൾ

അമേരിക്കൻ മലയാളികളുടെ സംഘടനയായ ‘ഫൊക്കാന’യുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷന് ഇന്ന് തുടക്കം. ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിലാണ് ലോകമലയാളികളുടെ സംഗമമായ ഫൊക്കാന കൺവെൻഷൻ നടക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫൊക്കാനാ കൺവൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

Also Read: ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെ കൺവൻഷന് ഔദ്യോഗിക തുടക്കമാകും. കോൺഗ്രസ് മാൻ രാജ കൃഷ്ണമൂർത്തി, എം പി മാരായ ഫ്രാൻസിസ് ജോർജ്, എം.മുകേഷ് എം എൽ എ, മുൻ ഇന്ത്യൻ അംബാസിഡർ ടി പി ശ്രീനിവാസൻ ഉദ്‌ഘാടന സമ്മേളനത്തിൽ അതിഥികളായി പങ്കെടുക്കും. ഫൊക്കാന സൂവനീർ ചടങ്ങിൽ റിലീസ് ചെയ്യും.

Also Read: ഹൃദയ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന വ്യക്തി: ഡോ വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തുടർന്ന് വാഷിംഗ്ടൺ റീജിയൻ അവതരിപ്പിക്കുന്ന കലാപരിപാടികളും ഡി ജെ നൈറ്റും നടക്കും. ഉദ്‌ഘാടന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഡോ.കല ഷാഹി സ്വാഗതം ആശംസിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News