ഫൊക്കാനാ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറാകുന്നു

അമേരിക്കൻ മലയാളി വ്യസായിയും ഫൊക്കാനാ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫൻ ന്യൂയോർക്കിൽ വെച്ചു നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്പോൺസറാകുന്നു. ജൂൺ 9,10,11 തിയതികളിൽ ന്യൂ യോർക്ക് ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്വേ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. രണ്ടര ലക്ഷം ഡോളറിന്റെ ചെക്ക് ഡോ. ബാബു സ്റ്റീഫൻ സംഘാടക സമിതി പ്രസിഡന്റ് മന്മദൻ നായർക്ക് ടൈംസ് സ്ക്വയറിൽ വെച്ചു കൈമാറി .

സമ്മേളനത്തിനുള്ള ഫണ്ട് റയിസിങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം കൂടിയായിരുന്നു ഇത്. ഹോസ്പിറ്റാലിറ്റി കമ്മറ്റി ചെയർമാൻ പോൾ കറുകപ്പള്ളിയുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ ഡയമണ്ട് സ്പോൺസറാകുന്നതിൽ താൻ അഭിമാനിക്കുന്നു എന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

കേരളത്തിന് സഹായം ആവശ്യമുള്ള ഘട്ടങ്ങളിലൊക്കെ വലിയ രീതിയിൽ സംഭാവനകൾ നൽകിയിട്ടുള്ള ജീവ കാരുണ്യ പ്രവർത്തകനാണ് ബാബു സ്റ്റീഫൻ.അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റായി കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്ത്. ഈ വർഷം ഫൊക്കാനാ കേരളാ കൺവൺഷൻ തിരുവനന്തപുരത്ത് നടത്തിയപ്പോൾ 101 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പഠന സ്കോളർഷിപ്പുകൾ നൽകുകയും വീടില്ലാത്ത 25 കുടുബങ്ങൾക്ക് വീടു വച്ചു നൽകുകയും ചെയ്തു.

കേരള സർക്കാരിന്റെ എല്ലാ പരിപാടികളിലും സഹകരിക്കുന്നതിനൊപ്പം അമേരിക്കൻ പൊതു രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഡോ. ബാബു സ്റ്റീഫൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News