ഫൊക്കാന പ്രിൻ്റ് ഓൺലൈൻ മീഡിയ അവാർഡ് ജോസ് കണിയാലിക്കും ജോസ് കാടാപുറത്തിനും

ഫൊക്കാനയുടെ ഈ വർഷത്തെ പ്രിൻ്റ് ഓൺലൈൻ മീഡിയ അവാർഡ് ജോസ് കണിയാലിക്കും ടി.വി വിഷ്വൽ അവാർഡ് ജോസ് കാടാപുറത്തിനും. ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫനാണ് ഇക്കാര്യം അറിയിച്ചത്. പുരസ്കാരങ്ങൾ ഫൊക്കാന വാഷിംഗ്ടൺ അന്തർദേശീയ കൺവൻഷനിൽ വെച്ച് സമ്മാനിക്കും. രണ്ട് വ്യത്യസ്ത മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന രണ്ട് മാധ്യമ പ്രവർത്തകരെയാണ് ഇത്തവണ ഫൊക്കാന തെരഞ്ഞെടുത്തിരിക്കുന്നത്. വടക്കേ അമേരിക്കയിലെ മാധ്യമരംഗത്ത് തങ്ങളുടെതായ അടയാളപ്പെടുത്തലുകൾ നൽകിയവരാണ് ജോസ് കണിയാലിയും ജോസ് കാടാപുറവുമെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

ALSO READ: ആയിരം ചിറകുള്ള സ്വപ്നത്തെ വീൽചെയറിലിരുന്ന് എത്തിപിടിച്ച പെൺകൊടി; ഫീനിക്സ് അവാർഡിൽ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി ശാരിക

ചിക്കാഗോയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അച്ചടി, ഓൺലൈൻ മാധ്യമമായ കേരളാ എക്സ്പ്രസ്സിൻ്റെ എക്സിക്യുട്ടീവ് എഡിറ്ററായ ജോസ് കണിയാലി കഴിഞ്ഞ മുപ്പത്തിരണ്ട് വർഷമായി അമേരിക്കൻ മലയാളി മാധ്യമരംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജോസ് കണിയാലി 1988ലാണ് ചിക്കാഗോയിലേക്ക് കുടിയേറിയത്. ചിക്കാഗോയിലെ മലയാളി പ്രസ്ഥാനങ്ങളുടെയും മറ്റു സാംസ്കാരിക പരിപാടികളുടെയും നിറ സാന്നിധ്യമായി അദ്ദേഹം മാറി. സംഘടനാപ്രവർത്തനവും മാധ്യമ പ്രവർത്തനവും നടത്തിയായിരുന്നു ജോസ് കണിയാലിയുടെ ജീവിതം. 1999-2001ലെ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു . 2001 ഓഗസ്റ്റിൽ കൊച്ചി മലബാർ താജ് ഹോട്ടലിൽ ഫൊക്കാനയുടെ ഒന്നാം കേരള കൺവെൻഷൻ ജനറൽ കൺവീനർ ,2002 ജൂലൈയിൽ ഷിക്കാഗോയിൽ നടന്ന ഫൊക്കാന കൺവൻഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ: ‘കൈരളിയില്‍ പല അവാര്‍ഡുകളുണ്ട്, അതിലെല്ലാം മാനുഷിക മൂല്യം വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു’ : ചെയര്‍മാന്‍ മമ്മൂട്ടി

നോർത്ത് അമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയിലെ പ്രമുഖ മാധ്യമ പ്രവർത്തകനാണ് ജോസ് കാടാപുറം . നിലവിൽ, കൈരളി ടിവി യുഎസ്എയുടെ റെപ്രെസ്റ്റീവ് ആയി പ്രവർത്തിക്കുന്നു. ‘അക്കര കാഴ്ചകൾ’ എന്ന സൂപ്പർ ഹിറ്റ് പരമ്പരയുടെയും മറ്റ് നിരവധി ഹിറ്റ് ഷോകളുടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. പോപ്പുലറായ നിരവധി അഭിമുഖങ്ങളും മീഡിയ രംഗത്ത് നടത്തിയിട്ടുണ്ട് അദ്ദേഹം. കൈരളി അമേരിക്കൻ പ്രോഗ്രാമുകളുടെ നടത്തിപ്പിന് പുറമെ അമേരിക്കൻ ഫോക്കസ് , കൈരളി യൂ എസ് എ വീക്കിലി ന്യൂസ് എന്നി പ്രോഗ്രാമുകൾ മലയാളി പ്രേക്ഷകർക്ക് നൽകി വരുന്നു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ ) സ്ഥാപക നേതാക്കളിൽ ഒരാൾ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സർട്ടിഫൈഡ് പ്രസ് ഐഡി നേടിയിട്ടുള്ള ചുരുക്കം ചില മലയാളി മാധ്യമ പ്രവർത്തകരിൽ ഒരാളാണ് ജോസ് കാടാപുറം .

ALSO READ: ‘വീൽചെയർ ഞങ്ങളുടെ സങ്കടത്തിന്റെ സിമ്പലല്ല വിജയത്തിന്റേത്, യാത്രകളാണ് ഫീനിക്സ് അവാർഡിന് അർഹരാക്കിയത്’: കൊമ്പൻ റൈഡേഴ്‌സ്

എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പ്രശസ്തമായ ന്യൂയോർക്കിലെ കേരള സെന്റർ മീഡിയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് കാടാപുറത്തിന്റെ കുറിപ്പുകൾ എന്ന എന്ന പുസ്തകത്തിന്റെ രചയിതാവാണദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News