കേരളത്തില്‍ 100 ഏക്കര്‍ ഭൂമിയില്‍ ഫൊക്കാന വില്ലേജ്

കേരളത്തില്‍ ഫൊക്കാന വില്ലേജ് ആരംഭിക്കുമെന്ന് അമേരിക്കന്‍ മലയാളികള്‍. അതിനായി 100 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ നടത്താനാണ് ആലോചിക്കുന്നത്. 20 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ അതിനായി നിക്ഷേപിക്കാന്‍ ഒരുക്കമാണെന്ന് അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പറഞ്ഞു. മികച്ച പാര്‍ലമെന്റേറിയനുള്ള ഫൊക്കാന പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ നല്‍കിയ ചടങ്ങിലായിരുന്നു കേരളത്തില്‍ ഫൊക്കാന വില്ലേജിനായി നിക്ഷേപം നടത്തുമെന്ന് സംഘടന വ്യക്തമാക്കിയത്.

Also Read: ഫൊക്കാനയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഡോ.ജോണ്‍ ബ്രിട്ടാസ് എംപിക്ക് ശശി തരൂര്‍ എംപി സമ്മാനിച്ചു

ചുരുങ്ങിയത് 100 ഏക്കറെങ്കിലും ഭൂമി ഫൊക്കാന വില്ലേജിന് ആവശ്യമാണ്. അമേരിക്കന്‍ വിദ്യാഭ്യാസ രീതികള്‍, അമേരിക്കന്‍ ആരോഗ്യ കേന്ദ്രം എന്നിവയൊക്കെ കേരളവുമായി ബന്ധിപ്പിക്കുന്നത് കൂടിയാകും ഈ വില്ലേജ്. ഭവനരഹിതര്‍ക്ക് ഇവിടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ഫൊക്കാന അമേരിക്കയില്‍ മാത്രം ഒതുങ്ങുന്ന സംഘടനയല്ല. അമേരിക്കക്ക് പുറത്ത് എല്ലാ രാജ്യങ്ങളിലേക്കും പടരുകയാണ്. ആഫ്രിക്കയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകഴിഞ്ഞു. മെല്‍ബണിലും സിഡ്‌നിയിലും ഫൊക്കാനക്ക് പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ഉണ്ട്. ഇന്ത്യയുടെ ഏംബസിയായി ഫൊക്കാന അന്താരാഷ്ട്ര തലത്തില്‍ മാറുകയാണെന്നും ബാബു സ്റ്റീഫന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News