തെലുങ്ക് വിപ്ലവ കവി ഗദ്ദര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശസ്തക്രിയക്കായാണ് ഗദ്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു.
Also read- പത്ത് വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വിലക്കി താലിബാന്‍
1949 ല്‍ ഹൈദരാബാദിലെ തൂപ്രാന്‍ എന്ന സ്ഥലത്താണ് ജനനം. ഗുമ്മടി വിത്തല്‍ റാവു എന്നാണ് ഗദ്ദറിന്റെ യഥാര്‍ത്ഥ പേര്. വിപ്ലവ കവി, ഗായകന്‍ എന്നീ നിലകളില്‍ സമരരംഗങ്ങളില്‍ സജീവനായിരുന്നു. 2010 വരെ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമായിരുന്നു ഗദ്ദര്‍. 1997 ല്‍ വധശ്രമത്തെ അതിജീവിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here