രോഗങ്ങള്‍ പിടികൂടാതിരിക്കണോ? പിന്തുടരാം ഈ ശീലങ്ങള്‍

ആരോഗ്യ കാര്യങ്ങളില്‍ നമ്മള്‍ എപ്പോഴും കൂടുതല്‍ ശ്രദ്ധ നല്‍കണം. നല്ല ശീലങ്ങളിലൂടെ മാത്രമേ നമുക്ക് നല്ല രീതിയില്‍ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കൂ. രോഗങ്ങള്‍ ഇല്ലാതാക്കാന്‍ ഈ പറയുന്ന ശീലങ്ങള്‍ പിന്തുടരൂ, രോഗങ്ങളെ അകറ്റൂ….

വ്യായാമം – ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. നല്ലതു പോലെ നടന്നാല്‍ തന്നെയും നല്ല ഗുണമുണ്ടാകും. ദിവസവും കോണിപ്പടികള്‍ കയറുക, വാഹനം അകലെ പാര്‍ക്ക് ചെയ്ത് നടക്കുക പോലുള്ളവ തന്നെ ചെയ്യാം. വ്യായാമം ചെയ്യാതിരുന്നാല്‍ ശരീരത്തില്‍ ഫ്രീ റാഡിക്കലുകള്‍ രൂപപ്പെടും. ഇത് രോഗങ്ങള്‍ പിടിപെടുന്നതിന് കാരണമാകും. വ്യായാമം ചെയ്താല്‍ ഫ്രീ റാഡിക്കലുകള്‍ ഒഴിവാക്കാനാകും. വ്യായാമം ചെയ്താല്‍ അമിത വണ്ണം ഒഴിവാക്കാനും കഴിയും. പല രോഗങ്ങളും മരുന്നുകളും അകറ്റി നിര്‍ത്താം.

ALSO READ:ഇത്തരം അസുഖങ്ങളുള്ളവര്‍ രാത്രിയില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കുക ! പണിവരുന്നതിങ്ങനെ

നല്ല ഉറക്കം – നല്ല ഉറക്കം ആരോഗ്യത്തിന്, ചര്‍മത്തിന്, മുടിയ്ക്ക് എന്നിവയ്‌ക്കൊക്കെ വളരെ പ്രധാനമാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ശീലമാക്കാം. സാധാരണ ഗതിയില്‍ ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങണം. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഉറക്കം പ്രധാനമാണ്. മരുന്നൊഴിവാക്കാനും ഡോക്ടറെ അകറ്റി നിര്‍ത്താനും ഉറക്കം പ്രധാനമാണ്.

പല്ലുകളുടെ ആരോഗ്യം – പല്ലുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് വളരെ അത്യവശ്യമാണ്. പല്ല്, മോണ ആരോഗ്യം സംരക്ഷി്ക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. പല്ല്, മോണരോഗങ്ങള്‍ രക്തത്തില്‍ അണുബാധകളുണ്ടാകുന്നതിന് സാധ്യത കൂടുതലാക്കുന്നു. പല്ല്, മോണ ആരോഗ്യം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നോര്‍ക്കുക. പല്ലിന്, മോണയ്ക്ക് പ്രശ്‌നം വന്നാല്‍ ഉടനടി ചികിത്സ തേടണം.

ALSO READ:‘കൊലകൊല്ലി ഐറ്റം’, ഇന്ത്യൻ സിനിമയെ വിറപ്പിച്ച് മമ്മൂട്ടി, ആദ്യപകുതി അതിഗംഭീരം, ഇതിലും വലുതൊന്നും വരാനില്ല

പുകവലി ശീലം – പുകവലി ശീലം പൂര്‍ണമായും ഉപേക്ഷിക്കുക. പുക വലിക്കുന്നത് മാത്രമല്ല, പുകവലിക്കുന്നവരുടെ അടുത്തിരിക്കുന്നത് പോലും വലിയ ദോഷമാണ്. പുകവലിക്കുന്നതും അതിന്റെ പുക ശ്വസിക്കുന്നതും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ഡോക്ടര്‍മാരെ അകറ്റി നിര്‍ത്താം.

ഭക്ഷണം – കെമിക്കലുകള്‍ അടങ്ങാത്ത ഭക്ഷണം കഴിുന്നത് ആരോഗ്യത്തിന് മികച്ച ഗുണം ചെയ്യും. പച്ചക്കറികളും പഴങ്ങളുമെല്ലാം നല്ലതു പോലെ വെള്ളത്തിലിട്ട് കഴുകിയെടുത്തേ ഉപയോഗിക്കാവൂ. ശരീരത്തിന് ആവശ്യമായ വിവിധ തരം പോഷകങ്ങള്‍ ഉള്‍പ്പെടുത്തുക. പഴ-പച്ചക്കറികള്‍, സസ്യ-മൃഗപ്രോട്ടീനുകള്‍, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News