ളോഹ പരാമര്‍ശ്ശം; ബിജെപി വയനാട് ജില്ലാ പ്രസിഡന്റിനെ നീക്കി

ളോഹ പരാമര്‍ശ്ശത്തെ തുടര്‍ന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡന്റിനെ നീക്കി. വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് ബിജെപി വയനാട് ജില്ലാ പ്രസിഡന്റിനെ നീക്കിയത്. ജില്ലാ പ്രസിഡന്റ് കെ പി മധുവിനെതിരെയാണ് നടപടി.

ALSO READ ;രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു

അതേസമയം നേരത്തെ പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ കേസ് എടുത്ത പൊലീസ് നടപടിയെ വിമര്‍ശിക്കുന്നതിനിടെയാണ് ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നാണ് ബി ജെ പി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധു ആരോപിച്ചത്. ളോഹയിട്ട ചിലരുടെ ആഹ്വാനത്തിനു ശേഷമാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷം ഉണ്ടായതെന്നും ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞിരുന്നു. പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുത്ത പൊലീസ്, സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News