ലൈംഗിക പീഡന ആരോപണം; കെ – പോപ്പ് താരം ടെയ്ല്‍സ് ബാന്‍ഡ് വിട്ടു

moon taeil

ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡായ എന്‍സിടിയിലെ ഗായകന്‍ മൂണ്‍ ടെയ്ല്‍സ് ബാന്‍ഡ് വിട്ടു. താരത്തിനെതിരെ വന്നിരിക്കുന്നത് ഗുരുതരമായ ആരോപണമായതിനാല്‍ ടീമില്‍ ഇയാള്‍ക്ക് തുടരാന്‍ കഴിയില്ലെന്ന് എന്‍സിടിയും വിശദമാക്കി. അതേസമയം ആരോപണത്തെ കുറിച്ച് കെ പോപ്പ് താരം പ്രതികരിച്ചിട്ടില്ല. ബാംഗ്‌ബേ പൊലീസ് സ്റ്റേഷനിലാണ് ഗായകനെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടെയ്‌ലിന്റെ 2016 മുതലുള്ള എന്‍സിടിയുമായുള്ള ബന്ധമാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.

ALSO READ: കൊച്ചി നഗരമധ്യത്തിൽ മദ്യലഹരിയിൽ യുവതികളുടെ ‘വിക്രിയ’ ; വെള്ളം കുടിച്ച് നാട്ടുകാരും, പൊലീസും

ലൈംഗിക പീഡനക്കേസിലെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി ഉണ്ടായതെങ്കിലും ഏത് തരത്തിലുള്ള ആരോപണത്തിലാണ് കെ പോപ്പ് താരം ബാന്‍ഡ് വിടേണ്ടി വന്നതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് എസ്എം എന്റര്‍ടെയിന്‍മെന്റ് വിശദമാക്കി. അന്വേഷണ സംഘത്തിന് വിവരങ്ങള്‍ ലഭ്യമാക്കും.

ALSO READ: ടിക് ടോക്കിന്റെ വിലക്ക് പിൻവലിച്ച് നേപ്പാൾ

കഴിഞ്ഞ ഓഗസ്റ്റില്‍ സോളില്‍ വച്ചു ഉണ്ടായ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ടെയ്‌ലില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് സംഭവം. നിലവില്‍ നിരവധി ഉപ ബാന്‍ഡുകളിലായി രണ്ട് ഡസനിലേറെ അംഗങ്ങളാണ് എന്‍സിടിയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News