എത്ര നേരം കിടന്നിട്ടും ഉറക്കം കിട്ടുന്നില്ലേ… ഇതൊക്കെ ഒഴിവാക്കിയാൽ മതി

രാത്രിയിൽ ഉറങ്ങാൻ കഴിയാത്തത് ഇപ്പോൾ ഒരുപാടാളുകളിൽ കണ്ടുവരുന്ന പ്രശ്നമാണ്. എന്നാൽ ഇതിനുവേണ്ടി നമ്മൾ ഒന്നും ചെയ്യുന്നില്ല. ഉറക്കം മെച്ചപ്പെടുത്താൻ പലരും ജീവിതശൈലികൾ മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഉറക്കം ഒരുവിധം ശരിയാക്കാൻ കഴിയുമെന്ന് എത്ര പേർക്കറിയാം…

Also Read: അഭിരാമി..അഭിരാമി.. ഗുണയിലെ കമൽഹാസന്റെ നായിക റോഷ്‌നിയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? വെളിപ്പെടുത്തലുമായി സംവിധായകൻ

എരിവുള്ള ഭക്ഷണങ്ങൾ നെഞ്ചെരിച്ചിൽ ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാക്കും. ഇവ നമ്മുടെ ഉറക്കത്തെ ബാധിച്ചേക്കാം. ഉറങ്ങുന്നതിന് മുൻപ് പരമാവധി എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. അതുപോലെതന്നെ കഫീൻ ഒരുപാട് നേരം ശരീരത്തിൽ തങ്ങി നിൽക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ്. അതുകൊണ്ട് രാത്രി പരമാവധി കഫീനിന് പകരം കഫീൻ അടങ്ങിയിട്ടില്ലാത്ത ഹെർബൽ ചായയോ ഇളംചൂട് പാലോ കുടിക്കാം.

Also Read: ‘സിനിമയിൽ ഓക്കേ’, ജീവിതത്തിലായിരുന്നെങ്കിൽ സുഹൃത്തിനെ രക്ഷിക്കാൻ കുഴിയിൽ ഇറങ്ങുമോ? ദീപക് പറമ്പോലിന്റെ മറുപടി

ഉറങ്ങും മുൻപ് മദ്യം കഴിക്കുന്നത് നമ്മുടെ ഉറക്കത്തെ തടസപ്പെടുത്താം. കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമായിരിക്കും. ഇത് ദഹനക്കേടിനൊ അസ്വസ്ഥതയ്ക്കോ കാരണമാകും. മധുരമുള്ള ലഘുഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ഊർജനിലയിൽ മാറ്റം വരുത്തുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും. ഉറങ്ങാൻ കിടക്കും മുൻപ് ഹെവി ആയ ഭക്ഷണം കഴിക്കരുത്. വയറു നിറയെ കഴിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കും. ഡാർക്ക് ചോക്ലേറ്റിലടങ്ങിയ അമിനോ ആസിഡുകളും കഫീനും രാത്രി മുഴുവൻ ഉണർന്നിരിക്കാൻ കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News