വിഷാദവും ഉത്കണ്ഠയും ഒഴിവാക്കണോ എങ്കില്‍ ഈ ഭക്ഷണം കഴിക്കൂ…

ജീവിതത്തില്‍ പലരും വിഷാദം, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ അനുഭവിക്കുന്നവരാകാം പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമായേക്കാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നതും മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നതിന് പ്രധാനകാരണമാണ്. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ട്.

ALSO READ: സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി

ഇപ്പോഴിതാ വിഷാദവും ഉത്കണ്ഠയും കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് നല്ലതാണെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. പ്രോബയോട്ടിക് ആയതിനാല്‍, തൈരില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകളാണ് വിഷാദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുന്നതെന്നാണ് University of Virginia School of Medicine- ലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ദിവസവും ഒരു പാത്രം തൈര് കഴിക്കണമെന്നും ഗവേഷകര്‍ പറയുന്നു.

ALSO READ: ഇന്ത്യയുടെ തേജസ് ജെറ്റ് വാങ്ങാൻ ലോകരാജ്യങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിന്‍ ബി-2, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്. ഇവ കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കാത്സ്യം ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News