ഡാർക്ക് ചോക്ലേറ്റും ബ്ലാക്ക് ടീയും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? എങ്കിൽ പല്ല് ഭദ്രം

പല്ലുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. ദിവസേന രണ്ടുനേരം പല്ലുതേയ്ച്ചാൽ മാത്രം പോരാ. പല്ലുകളെ സംരക്ഷിക്കാൻ ഭക്ഷണം കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെ ഭക്ഷണങ്ങളാണ് പല്ലിന്റെ സംരക്ഷണത്തിന് സഹായകരമാകുക എന്ന് നോക്കാം.

ആപ്പിള്‍
ആപ്പിള്‍ സ്ഥിരമായി കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വാട്ടർ കണ്ടന്റും നാരുകളാലും കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിന് സഹായിക്കുന്നു. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, മഗ്‌നീഷ്യം, വിറ്റാമിന്‍ സി, കെ, കാല്‍സ്യം, വിറ്റാമിന്‍ ബി-6 തുടങ്ങിയ പോഷകങ്ങളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

ഇലക്കറികള്‍
ഇലക്കറികള്‍ സ്ഥിരമായി കഴിക്കുന്നത് പല്ലിന് ഗുണം ചെയ്യും. കാലറി മൂല്യം കുറവായതിനാല്‍ വണ്ണം കുറയ്ക്കാനായി ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം. ഇലക്കറി പതിവാക്കുന്നവര്‍ക്കു ഹൃദ്രോഗവും കാന്‍സറും കുറവെന്ന് റിപ്പോര്‍ട്ടുണ്ട്.

Also read:സ്ട്രോക്ക് തടയാൻ ഈ പഴങ്ങൾ നിങ്ങളെ സഹായിക്കും; ശീലമാക്കാം

യോഗര്‍ട്ട്
പ്രോബയോട്ടിക്സും പ്രോട്ടീനും അവശ്യ പോഷണങ്ങളും അടങ്ങിയ യോഗര്‍ട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഗുണങ്ങൾ ഏറെയാണ്. യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തുമ്പോള്‍ പ്രോട്ടീന്‍ പേശികളുടെ വികസനത്തില്‍ സഹായിക്കും.

ഗ്രീന്‍ ടീ, ബ്ലാക്ക് ടീ
ഗ്രീന്‍ ടീ, ബ്ലാക്ക് ടീ എന്നിവയില്‍ അടങ്ങിയരിക്കുന്ന പോളിഫിനോള്‍സ് പ്ലേഗ് ബാക്ടീരിയയുമായി പ്രവര്‍ത്തിക്കുന്നു. പല്ലുകളെ ആക്രമിക്കുന്ന ആസിഡുകളെ ഇവ പ്രതിരോധിക്കുന്നു. ദിവസേന ബ്ലാക്ക് ടീ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്.

ഡാര്‍ക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് വിഭാഗത്തില്‍ ഏറ്റവും മികച്ച വിഭാഗമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. പല്ലുകളുടെ ആരോഗ്യത്തിന് ഡാര്‍ക്ക് ചോക്ലേറ്റ് വളരെ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന സിബിഎച്ച് പല്ലുകളുടെ ഇനാമലിനെ സംരക്ഷിക്കുന്നു. പല്ലുകളുടെ ശക്തിക്കും ആരോഗ്യത്തിനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News