കേരളീയരുടെ ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇപ്പോൾ ചപ്പാത്തി. ഗോതമ്പു പൊടിയിൽ ചുട്ടെടുക്കുന്ന ചപ്പാത്തി ഒരു സമീകൃത ആഹാരമാണ്. കേരളത്തിലേക്ക് ചപ്പാത്തി എത്തിയിട്ട് ഇന്നേക്ക് നൂറു വർഷം തികയുകയാണ്. അയിത്തത്തെ മനുഷ്യ മനസിൽ നിന്നും തൂത്തെറിയാൻ പഠിപ്പിച്ച വൈക്കം സത്യാഗ്രഹമാണ് ചപ്പാത്തിയെന്ന പുത്തന്‍ പലഹാരത്തെ കേരളത്തിന് പരിചിതമാക്കിയത്.
വൈക്കം സത്യാഗ്രഹം നടന്നുകൊണ്ടിരിക്കെ സത്യാഗ്രഹത്തിന് പിന്തുണയുമായി വന്ന സിഖുകാരാണ് ചപ്പാത്തി തയ്യാറാക്കുകയും ഇവിടെയുള്ളവര്‍ക്ക് നല്‍കുകയും ചെയ്തത്. ഇതോടെയാണ് ഈ പലഹാരം കേരളീയർക്ക് പ്രിയപ്പെട്ട ഒന്നായി മാറിയത്. പട്യാല സംസ്ഥാനത്തെ മന്ത്രിയായിരുന്ന മലയാളിയായ സര്‍ദാര്‍ കെ.എം. പണിക്കര്‍ വഴിയാണ് പട്യാല രാജാവും സിഖ് നേതാക്കളും വൈക്കം സത്യാഗ്രഹത്തെക്കുറിച്ചറിഞ്ഞത്.
ALSO READ: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ദില്ലി പി സി സി അധ്യക്ഷന്‍ രാജി വെച്ചു
ഉത്തരേന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന പ്രധാന ആഹാരമാണ് ചപ്പാത്തി. ഇതിനെ റൊട്ടി എന്നും വിളിക്കുന്നു. ഗോതമ്പുമാവാണ് ചപ്പാത്തിയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. ഗോതമ്പ് മാവിൽ ഉപ്പും വെള്ളവും ചേർത്ത് കുഴക്കുക. അര മണിക്കൂറിനു ശേഷം പരത്തി, ചട്ടി ചൂടാക്കി ചുട്ടെടുക്കാവുന്നതാണ്. ‘പരന്ന ഗോതമ്പപ്പം’ എന്നർത്ഥമുള്ള ചപാതി എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ചപ്പാത്തി ഉണ്ടായത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here