പുകവലി നിർത്തിയാലോ എന്ന ചിന്തയിലാണോ..? ഈ ഭക്ഷണങ്ങൾ കൂടെ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ, പുകവലി ഉപേക്ഷിക്കാൻ ഇവയും സഹായിക്കും

പുകവലി ഉപേക്ഷിച്ചാലോ എന്ന് ചിന്തിക്കുകയാണോ..? ഇച്ഛാശക്തി മാത്രം പോരാ, ഈ ഭക്ഷണപദാർത്ഥങ്ങൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ. പുകവലി ഉപേക്ഷിക്കുമ്പോൾ ഇവയും നിങ്ങളെ സഹായിക്കും. വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പുകവലി മൂലമുണ്ടായ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സിനെ നേരിടാൻ നിങ്ങളെ സഹായിക്കും. അതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ധാതുക്കളും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Also Read: ഹര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച് ആരാധകര്‍; ‘രോഹിത് വിളികള്‍’ അതിരുകടന്നപ്പോള്‍ ഇടപെട്ട് സഞ്ജയ് മഞ്ജരേക്കര്‍, വീഡിയോ

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്തി, സാല്‍മണ്‍ പോലുള്ള മീനുകള്‍, ഫ്‌ളാക്‌സ്‌ വിത്ത്‌, വാള്‍നട്ട്‌ എന്നിവ പുകവലി മൂലം ശരീരത്തിലുണ്ടായ നീർക്കെറ്റിനെ നിയന്ത്രിക്കാൻ സഹായിക്കും. വൈറ്റമിന്‍ ഇ അടങ്ങിയ ബദാം, സൂര്യകാന്തി വിത്ത്‌, മത്തങ്ങ വിത്ത്‌ തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത് പുകവലി മൂലം നഷ്ടപ്പെട്ട ചർമ്മാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. ലീന്‍ പ്രോട്ടീനുകള്‍ അടങ്ങിയ ചിക്കന്‍, മീന്‍, ടോഫു, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ പുകവലി നിർത്തുന്ന സമയത്ത് ശരീരം കടന്നു പോകുന്ന പേശികളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറെ സഹായകമാകും.

Also Read: “അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിരുന്നു, അതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചത് ആ ഒരേ ഒരു കാര്യം”; തുറന്നുപറഞ്ഞ് നജീബ്

പുകവലി നിർത്തുമ്പോൾ ശരീരത്തിനുണ്ടാകുന്ന ആസക്തികൾ നിയന്ത്രിക്കാൻ ധാരാളം ജലാംശം ആവശ്യമുണ്ട്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ആന്റി ഓക്‌സിഡന്റ്‌ അടങ്ങിയ ഗ്രീൻ ടീ ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് ശരീരത്തിൽ പുകവലി മൂലമുണ്ടായ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ ഒരു പരിധിവരെ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News