പല്ലുകൾക്കും ആരോഗ്യം വേണം; ഇവയൊക്കെ ഇനി ഭക്ഷണത്തിൽ ഉൾപ്പെടുത്താം

നമ്മുടെ ശരീരത്തിലെ മറ്റവയവങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് പല്ലുകളുടെ ആരോഗ്യവും. നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് പല്ലുകളുടെ ആരോഗ്യം. മധുരമുള്ള ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും നമ്മുടെ പല്ലുകളുടെ ആരോഗ്യം ക്ഷയിപ്പിക്കും, ദന്തക്ഷയത്തിനും കാരണമാകും. വായുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ചില സാധനങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

Also Read; തനി നാടൻ സ്റ്റൈലിൽ വീട്ടിലുണ്ടാക്കാം ഒരു കിടിലൻ കോഴി കറി

കാരറ്റ്
ധാരാളം നാരുകൾ ഉൾപ്പെട്ട ഒരു പച്ചക്കറിയാണ് കാരറ്റ്. കാരറ്റ് വേവിക്കാതെ തന്നെ പച്ചക്ക് ചവച്ചരച്ച് കഴിക്കുമ്പോൾ വായിൽ ഉമിനീരിന്റെ അളവ് വർധിക്കുന്നു. കൂടാതെ വൈറ്റമിൻ A യും ധാരാളമായി കാരറ്റിൽ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ
ആപ്പിൾ മധുരമുള്ള ഒരു പഴം ആണെങ്കിലും ഇതിൽ ജലാംശവും നാരുകളും ധാരാളം ഉണ്ട്. ആപ്പിൾ കഴിക്കുമ്പോൾ വായിൽ ഉമിനീര് ഉണ്ടാവുകയും ഇത് ബാക്ടീരിയയെയും ഭക്ഷണപദാര്‍ഥങ്ങളെയും പുറന്തള്ളുകയും ചെയ്യും. ആപ്പിളിലെ നാരുകൾ മോണകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യുന്നവയാണ്.

ഇലക്കറികൾ
ചീര പോലുള്ള ഇലക്കറികൾ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇലക്കറികളിൽ വിറ്റമിനുകളും ധാതുക്കളും കാത്സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ നിർമിക്കാൻ സഹായിക്കുന്നു.

Also Read; കോഴിക്കോട്ടെ ‘മിനി ഗോവ’യെ പരിചയപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്

ചീസ്
ചീസ് ചവയ്ക്കുമ്പോൾ വായിൽ ഉമിനീർ ഉൽപ്പാദിപ്പിക്കപ്പെടുന്നു. മാത്രമല്ല അതിൽ പ്രോട്ടീൻ, കാത്സ്യം, മറ്റ് പോഷകങ്ങൾ എന്നിവയുണ്ട്. ഇത് പല്ലിന്റെ ഇനാമലിന് ആരോഗ്യമേകും.

യോഗർട്ട്
ചീസ് പോലെ യോഗർട്ടിലും കാത്സ്യവും പ്രോട്ടീനും ധാരാളമുണ്ട്. ഇത് പല്ലുകളെ ശക്തവും ആരോഗ്യമുള്ളതുമാക്കുന്നു. യോഗർട്ട് പോലുള്ള പ്രോബയോട്ടിക്സിൽ നല്ല ബാക്ടീരിയകൾ ഉണ്ട് ഇത് ദന്തക്ഷയത്തിനു കാരണമാകുന്ന ചീത്ത ബാക്ടീരിയകളെ പുറന്തള്ളുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News